മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി രംഗത്ത് വന്നതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെത്തി. ഇന്നത്തെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് അടിയന്തരമായി കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മടങ്ങിയത്.
മുഈനലി ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി നേരിൽ കണ്ട് വിശദീകരിക്കുമെന്നാണ് സൂചന.
40 വർഷമായി ചന്ദ്രികയുടെയും പാർട്ടി തെരഞ്ഞെടുപ്പ് ഫണ്ടിന്‍റെയും മുഴുവൻ കാര്യങ്ങൾ കൈകാര്യം ചെയ്‌തിരുന്നത് കുഞ്ഞാലികുട്ടിയാണെന്നും. ചന്ദ്രികയുടെ ധനകാര്യ മാനേജ്മെന്‍റ് പാളിയെന്നും കുഞ്ഞാലികുട്ടി ആണ് മുസ്ലീം ലീഗിലെ കാര്യങ്ങളിൽ മറുപടി നല്‍കേണ്ടതെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് മുഈനലി നടത്തിയത്.