മലപ്പുറം: സർക്കാരിന്‍റെ സാലറി ചലഞ്ചിനെതിരെ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ. പിടിച്ചെടുക്കുന്ന ശമ്പളവിഹിതം തിരികെ നൽകുമെന്ന മന്ത്രിസഭ തീരുമാനം ഉത്തരവിലില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ശമ്പളത്തിൽ നിന്ന് മാസവും ആറു ദിവസത്തെ വീതം ശമ്പളത്തുക പിടിക്കുകയും പിന്നീട് തുക തിരികെ നൽകുമെന്നും ആയിരുന്നു മന്ത്രിസഭ തീരുമാനം. എന്നാൽ സർക്കാർ ഇത്തരവിൽ തുക തിരിച്ച് തരുന്നതിനെക്കുറിച്ച് പരാമർശം വന്നിട്ടില്ല. പ്രത്യക്ഷ സമര പരിപാടികൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ അവരവരുടെ ഭവനങ്ങളിൽ വെച്ച് ഉത്തരവിന്‍റെ പകർപ്പ് കത്തിച്ചാണ് പ്രതിഷേധിച്ചത്. സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.