ETV Bharat / state

വഴിയാത്രയിലും നോമ്പ് തുറക്കാം ; വിഭവങ്ങൾ ഒരുക്കി ശിഹാബ് തങ്ങൾ റിലീഫ് സെൽ

പലവിധ സാഹചര്യങ്ങൾ കൊണ്ട് നോമ്പുതുറക്കാൻ വീട്ടിലെത്താത്ത യാത്രക്കാരെ ഉദ്ദേശിച്ചായിരുന്നു ഈ പദ്ധതിക്ക് തുടക്കമിട്ടത്.

നോമ്പ് തുറക്കാൻ വിഭവങ്ങൾ ഒരുക്കി ശിഹാബ് തങ്ങൾ റിലീഫ് സെൽ
author img

By

Published : May 16, 2019, 9:25 PM IST

Updated : May 16, 2019, 10:16 PM IST

മലപ്പുറം : വഴി യാത്രക്കാർക്കുള്ള നോമ്പുതുറ വിഭവങ്ങൾ ഒരുക്കി ശിഹാബ് തങ്ങൾ റിലീഫ് സെൽ. കാരക്കയും വെള്ളവും പഴങ്ങളും അടങ്ങിയ കിറ്റാണ് യാത്രക്കാർക്കായി ഇവർ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മുതലാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ നേതൃത്വത്തിൽ മലപ്പുറം കിഴക്കേത്തലയില്‍ യാത്രക്കാർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളൊരുക്കി തുടങ്ങിയത്. പലവിധ സാഹചര്യങ്ങൾ കൊണ്ട് നോമ്പുതുറക്കാൻ വീട്ടിലെത്താത്ത യാത്രക്കാരെ ഉദ്ദേശിച്ചായിരുന്നു ഈ പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ദിവസങ്ങളിലും വഴിയാത്രക്കാർക്ക് ഇവർ കിറ്റുകൾ വിതരണം ചെയ്യും. ദിവസവും 200 മുതൽ 250 ഓളം കിറ്റുകളാണ് ഇവർ വിതരണം നടത്തുന്നത്. ഈത്തപ്പഴം, വെള്ളം പഴങ്ങൾ തുടങ്ങിയ വിഭവങ്ങളാണ് കിറ്റിൽ ഉണ്ടാകുക. ദീർഘദൂര യാത്രക്കാർക്കും നോമ്പുതുറ സമയത്ത് വീട്ടിലെത്താൻ സാധിക്കാത്തവർക്കും വളരെയധികം സൗകര്യപ്രദമാണ് ഇവരുടെ സേവനങ്ങൾ.

വഴി യാത്രക്കാർക്കുള്ള നോമ്പുതുറ വിഭവങ്ങൾ ഒരുക്കി ശിഹാബ് തങ്ങൾ റിലീഫ് സെൽ

Intro:വഴി യാത്രക്കാർക്കുള്ള നോമ്പുതുറ വിഭവങ്ങൾ ഒരുക്കി ശിഹാബ് തങ്ങൾ റിലീഫ് സെൽ. കാരക്കയും വെള്ളവും ഫ്രൂട്സ് അടങ്ങിയ കിറ്റ് ആണ് വഴിയാത്രക്കാർക്ക് നോമ്പ് തുറക്കുവാനുള്ള സൗകര്യവും ഒരുക്കി നൽകുന്നത്

Body:കഴിഞ്ഞ വർഷം മുതലാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ നേതൃത്വത്തിൽ മലപ്പുറം കിഴക്കേത്തല യാത്രക്കാർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളൊരുക്കി തുടങ്ങിയത്. പലവിധ സാഹചര്യങ്ങൾ കൊണ്ട് നോമ്പുതുറക്കാൻ വീട്ടിലെ താത്ത യാത്രക്കാരെ ഉദ്ദേശിച്ചായിരുന്നു ഈ പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ദിവസങ്ങളിലും വഴിയാത്രക്കാർക്ക് ഇവർ കിറ്റുകൾ വിതരണം ചെയ്യും. ദിവസവും 200 മുതൽ 250 ഓളം കിറ്റുകളാണ് ഇവർ വിതരണം നടത്തുന്നത്. ഈത്തപ്പഴം വെള്ളം ഫ്രൂട്ട്സ് തുടങ്ങിയ വിഭവങ്ങളാണ് കിറ്റിൽ ഉണ്ടാക്കുക. byte മേലേതിൽ അഹമ്മദ് സെക്രട്ടറി ശിഹാബ് തങ്ങൾ റിലീഫ് സൊസൈറ്റി ദീർഘദൂര യാത്രക്കാർക്കും നോമ്പുതുറ സമയത്ത് വീട്ടിലെത്താൻ സാധിക്കാത്തവർക്കും വളരെയധികം സൗകര്യപ്രദമാണ് ഇവരുടെ സേവനങ്ങൾ.....

Conclusion:etv bharat malappuram
Last Updated : May 16, 2019, 10:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.