ETV Bharat / state

മുസ്ലീംലീഗിന്‍റെ പൊന്നാപുരം കോട്ടയായി മലപ്പുറം - malappuram constituency

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്ന മണ്ഡലത്തിൽ ഇരട്ടി ചൂടാണെങ്കിലും ഇത്തവണയും കാര്യങ്ങൾ പതിവുപോലെയാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലീഗിന്‍റെ ഭൂരിപക്ഷം കുറക്കാനായത് ഇടതിന് നേരിയ ആശ്വാസം നൽകുന്നുണ്ട്.

മലപ്പുറം നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ് 2021  kerala assembly election 2021  malappuram constituency  election news
മലപ്പുറം
author img

By

Published : Mar 12, 2021, 3:01 PM IST

ചരിത്രത്തിൽ ഒരിക്കലും യുഡിഎഫിനെ കൈവിട്ടില്ലാത്ത മണ്ഡലം. മുസ്‌ലിം ലീഗിന്‍റെ ഉരുക്ക് കോട്ട... ലീഗിന് ഭൂരിപക്ഷം കുറഞ്ഞാൽ മാത്രം ചർച്ചയാകുന്ന മണ്ഡലം... 1957 ൽ തുടങ്ങിയ മലപ്പുറത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എവിടെയും ലീഗിന്‍റെ പച്ചകൊടി മാത്രമാണ് ഉയർന്നു പാറിയത്. അതുകൊണ്ട് തന്നെ ഇക്കുറിയും ഉറച്ച കോട്ട കൂറുമാറില്ലന്ന് യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ കാര്യമായ പ്രതീക്ഷകൾ വച്ചുപുലർത്തുന്നിലെങ്കിലും അട്ടിമറി സാധ്യതയാണ് എൽഡിഎഫ് തേടുന്നത്.

മണ്ഡല ചരിത്രം

1957 ൽ തുടങ്ങുന്ന മലപ്പുറം നിയമസഭാ മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ലീഗിനല്ലാതെ മറ്റൊരാൾക്കും സ്ഥാനമില്ല. 57 ലെ ആദ്യ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി കെ ഹസൻ ഗാനിയിലൂടെയാണ് മണ്ഡലത്തിലെ ലീഗിന്‍റെ വിജയകുതിപ്പ് തുടങ്ങുന്നത്. സി.എച്ച്. മുഹമ്മദ്‌ കോയ, പി.കെ. കുഞ്ഞാലികുട്ടി, എം.കെ. മുനീർ എന്നിവരാണ് മണ്ഡലത്തെ സഭയിൽ പ്രതിനിധികരിച്ച പ്രമുഖർ. 2011 ൽ ലീഗ് സ്ഥാനാർഥി പി ഉബൈദുള്ള മണ്ഡലത്തിൽ 44508 വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2016 ലും പി ഉബൈദുള്ളയെ തന്നെ മണ്ഡലം ജയിപ്പിച്ചു.

മണ്ഡലത്തിലെ രാഷ്ട്രീയം

ഉരുക്ക് കോട്ട ഇത്തവണയും കൈവിടില്ലന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് യുഡിഎഫ്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്ന മണ്ഡലത്തിൽ ഇരട്ടി ചൂടാണെങ്കിലും ഇത്തവണയും കാര്യങ്ങൾ പതിവുപോലെയാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇടത് തരംഗം ആഞ്ഞടിച്ച തദ്ദേശ പോരിലും മണ്ഡലം വലതിനൊപ്പം ഉറച്ച് നിന്നത് മുന്നണിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.

കാര്യങ്ങള്‍ ഇക്കുറിയും എളുപ്പമല്ല എൽഡിഎഫിന്. മലപ്പുറം പിടിക്കുക എന്നത് മുന്നണിക്ക് എന്നും ബാലികേറ മല തന്നെ. തദേശ പോരിലും മണ്ഡലത്തിലെ പഞ്ചായത്തുകൾ ഒന്നും ഒപ്പം നിർത്താൻ മുന്നണിക്കായിട്ടില്ല. എന്നാൽ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലീഗിന്‍റെ ഭൂരിപക്ഷം കുറക്കാനായത് ഇടതിന് നേരിയ ആശ്വാസം നൽകുന്നുണ്ട്.

മലപ്പുറം നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ് 2021  kerala assembly election 2021  malappuram constituency  election news
2016 നിയമസഭ തെരഞ്ഞെടുപ്പ് ഫലം

ലീഗ് കോട്ടയിൽ കാര്യമായ പ്രതീക്ഷകള്‍ ഒന്നും തന്നെ വച്ച് പുലർത്തുന്നില്ല എൻഡിഎ. ലീഗ് അപരാജിത കുതിപ്പ് നടത്തുന്ന മണ്ഡലത്തിൽ 5.08 ശതമാനം വോട്ടുകള്‍ മാത്രം നേടാനാണ് കഴിഞ്ഞ തവണ മുന്നണിക്കായത്.

മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെട്ട മലപ്പുറം നിയമസഭാ മണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തുകളും മലപ്പുറം നഗരസഭയും യുഡിഎഫിനൊപ്പമാണ്.

തദേശ തെരഞ്ഞെടുപ്പ് 2020 പഞ്ചായത്ത് ഫലം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ 2021 ജനുവരിയിൽ പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരം 206659 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 105210 പുരുഷ വോട്ടർമാരും 101449 സ്‌ത്രീ വോട്ടർമാരും ഉൾപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.