മലപ്പുറം: സോളാർ കേസ് സിബിഐ അന്വേഷിക്കുന്നതിൽ വിരോധമില്ലെന്നും ആര് വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും കെസി വേണുഗോപാൽ എംപി. കഴിഞ്ഞ നാലരക്കൊല്ലം ഈ സർക്കാരിന്‍റെ പൊലീസ് സോളാർ കേസ് അന്വേഷിച്ചു. ഞങ്ങളാരും അതിൽ ഇടപെട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഇത്രയും നാൾ അന്വേഷിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്ത കേസ് പെട്ടന്ന് സിബിഐക്ക് വിട്ടതിന് പിന്നിലെ ചേതോവികാരം ജനങ്ങൾക്ക് മനസിലാകും. എന്ത് വന്നാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എ.ഐ.സി.സി ജനറൽ സെകട്ടറി കൂടിയായ വേണുഗോപാൽ മലപ്പുറത്ത് പറഞ്ഞു.