ETV Bharat / state

കവളപ്പാറ ഉരുൾപൊട്ടലില്‍ മരണം 13

author img

By

Published : Aug 11, 2019, 11:34 PM IST

Updated : Aug 12, 2019, 10:41 AM IST

രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ന് നാല് പേരുടെ മൃതദേഹം കണ്ടെത്തി. 50 ലേറെ പേര്‍ ഇനിയും മണ്ണിനടിയില്‍

കവളപ്പാറ ഉരുൾപൊട്ടലില്‍ മരണം 13

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാല് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. സൈന്യത്തിന്‍റെയും ദേശീയ ദുരന്തനിവാരണ സേനയുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അമ്പതിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നിഗമനം. കാലാവസ്ഥ അനുകൂലമായത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. മലപ്പുറം നഗരത്തിൽ മണ്ണിടിഞ്ഞ് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. മുണ്ടേരിയിൽ ഒറ്റപ്പെട്ട ഇരുന്നൂറോളം പേരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടരുകയാണ്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ ഒറ്റപ്പെട്ടിരുന്നു. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനും ഇന്ന് സാധിച്ചു. ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ ആശങ്ക കുറഞ്ഞെങ്കിലും 40,000 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; മരണം 13 ആയി

Intro:Body:

നിലമ്പൂർ താലൂക്കിലെ കവളപ്പാറ ഉരുൾപ്പൊട്ടലിൽ കാണാതായവരിൽ നാല് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി.ഇതോടെ കവളപ്പാറ ഉരുൾപ്പൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി.

V0

 ഭൂരന്തം പെയ്തിറങ്ങിയ കവള പാറയിൽ നിന്ന് ഇന്ന് 4 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൈന്യത്തിൻെറയും ദേശീയ ദുരന്തനിവാരണ സേനയുടെയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു  രക്ഷാപ്രവർത്തനം. 50 ലേറെ പേരെഇനിയും കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്.മഴ മാറി നിന്നത് പ്രവർത്തനത്തിന് ഇന്ന് അനുകൂലമായി. കുഴമ്പു രൂപത്തിലായ മണ്ണിൽ രക്ഷപ്രവർത്തനം നടത്തുത് എറെ ശ്രമകരമാണ് ' 

by te

R നമ്പ്യാർ

മുണ്ടേരിയിൽ ഒറ്റപ്പെട്ട 200 ഓളം പേരെ രക്ഷപ്പെടുത്താന്നുള്ള ശ്രമവു തുടരുകയാണ്. പാലം തകർന്നതിനെ തുടർന്ന് ഒറ്റപ്പെട്ടവർക്ക് പലർക്കും ഭക്ഷണമെത്തിക്കാൻ ഇന്ന് സാധിച്ചു.മലപ്പുറം നഗരത്തിൽ  മണ്ണിടിഞ്ഞ് കാണതായവരിൽ രണ്ടു പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി .

 ജില്ലയിലെ നദികളിലെ ജല നിരപ്പും താഴന്നതോടെ  ആശങ്ക അകന്നു.എന്നാൽ വിവിധ ഭുരിതാശ്വാസ ക്യാമ്പുകളിലായി 40000 പേരാണ് അഭയം തേടിയിട്ടുള്ളത്.

E TV bharat Malappuram

Conclusion:
Last Updated : Aug 12, 2019, 10:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.