ETV Bharat / state

കൂട്ടുകാരുടെ ഓര്‍മകളുമായി കളിക്കളത്തിലിറങ്ങി കവളപ്പാറ സഹൃദയ ഫുട്‌ബോൾ ടീം - football tournament

ആദിവാസി ഊരുകളിലെ യുവാക്കൾക്കായി ജനമൈത്രി എക്സൈസ് സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്‍റിലാണ് കവളപ്പാറ സഹൃദയ ഫുട്‌ബോൾ ടീം മത്സരത്തിനിറങ്ങുന്നത്.

കവളപ്പാറ  സഹൃദയ ഫുട്‌ബോൾ ടീം  കവളപ്പാറ ഫുട്‌ബോൾ ടീം  കാടകം പന്തുകളി  kavalappara  kavalappara foot ball  football tournament  malappuram news
കവളപ്പാറ
author img

By

Published : Feb 9, 2020, 1:02 PM IST

Updated : Feb 9, 2020, 3:15 PM IST

മലപ്പുറം: കവളപ്പാറയിൽ ജീവൻ പൊലിഞ്ഞ കൂട്ടുകാരുടെ കണ്ണീരോർമകളുമായാണ് സഹൃദയ ഫുട്‌ബോൾ ടീം വീണ്ടും കളിക്കളത്തിലിറങ്ങുന്നത്. ആദിവാസി ഊരുകളിലെ യുവാക്കൾക്കായി ജനമൈത്രി എക്സൈസ് സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്‍റിലാണ് കവളപ്പാറ സഹൃദയ ഫുട്‌ബോൾ ടീം മത്സരത്തിനിറങ്ങുന്നത്. കവളപ്പാറയിലെ ഉരുൾ പൊട്ടലില്‍ ജീവൻ പൊലിഞ്ഞ ഫുട്‌ബോൾ താരങ്ങളായിരുന്ന സുജിത്തിന്‍റെയും കാര്‍ത്തിക്കിന്‍റെയും ഓര്‍മകളുമായാണ് എടക്കരയിൽ നടക്കുന്ന കാടകം പന്തുകളിയില്‍ സഹൃദയ ഫുട്‌ബോൾ ടീം വീണ്ടും ജേഴ്‌സിയണിഞ്ഞത്.

കൂട്ടുകാരുടെ ഓര്‍മകളുമായി കളിക്കളത്തിലിറങ്ങി കവളപ്പാറ സഹൃദയ ഫുട്‌ബോൾ ടീം

കളിക്കളത്തിൽ എതിരാളികളുടെ പൂട്ട് പൊട്ടിച്ച് മുന്നേറുന്ന ടീം ക്യാപ്റ്റനും ഡ്രിബ്ലിങ് വിദഗ്‌ദനുമായ സുജിത്തും ലെഫ്റ്റ് വിങ് ബാക്കും പ്രതിരോധ ഭടനുമായ കാർത്തിക്കും ഇന്ന് ടീമിനൊപ്പമില്ല. കവളപ്പാറ ഉരുൾപൊട്ടലിൽ മുത്തപ്പൻമല മണ്ണിൽ മൂടിയ 59 പേരിൽ ഈ രണ്ട് ഫുട്ബോൾ താരങ്ങളും ഉൾപ്പെട്ടിരുന്നു. ദുരന്തം ബാക്കിയാക്കിയവരും കുടുംബം നഷ്‌ടപ്പെട്ടവരും കോളനിയൊന്നാകെ ഒലിച്ചുപോയി തുടർ ജീവിതം ക്യാമ്പിൽ തളക്കപ്പെട്ടവരുമാണ് ടീം അംഗങ്ങൾ ഭൂരിഭാഗവും. കൂട്ടുകാരുടെ വിയോഗം തളര്‍ത്തിയിട്ടുണ്ടെങ്കിലും കളിക്കളത്തില്‍ വിജയം നേടാനുള്ള ശ്രമത്തിലാണ് ഇവര്‍.

Intro:കവളപ്പാറയിൽ ജീവൻ പൊലിഞ്ഞ കൂട്ടുകാരുടെ കണ്ണീരോർമകളിലും വിജയപ്രതീക്ഷകളുമായാണ് കവളപ്പാറ സഹൃദയ ഫുഡ്ബോൾ ടീം കളത്തിലിറങ്ങുന്നത്.Body:കവളപ്പാറയിൽ ജീവൻ പൊലിഞ്ഞ കൂട്ടുകാരുടെ കണ്ണീരോർമകളിലും വിജയപ്രതീക്ഷകളുമായാണ് കവളപ്പാറ സഹൃദയ ഫുഡ്ബോൾ ടീം കളത്തിലിറങ്ങുന്നത്. രണ്ടു ദിവസമായി എടക്കരയിൽ നടക്കുന്ന കാടകം പന്തുകളിയിൽ 32 ടീമുകളിൽ ഒന്നാമതെത്തണം അവർക്ക്‌. കൂട്ടുകാർക്ക് സമർപ്പിക്കാൻ ഇതിൽ പരം വലിയ സമ്മാനം ഇല്ല... ഉള്ളിൽ അലയടിച്ച ദുഃഖം ഉള്ളിലൊതുക്കി ഗോളി രാജേഷ് ഇത്രയും പറഞ്ഞപ്പോഴേക്കും കൂട്ടുകാരുടെ കണ്ണുകളും ഈറനണിഞ്ഞു.ആദിവാസി ഊരുകളിലെ യുവാക്കൾക്കായി ജനമൈത്രി എക്സൈസ് സംഘടിപ്പിക്കുന്ന രണ്ടാമത് ഫുഡ്ബോൾ ടൂർണമെന്റാണ് വേദി.

കളിക്കളത്തിൽ എതിരാളികളുടെ പൂട്ട് പൊട്ടിച്ച് മുന്നേറുന്ന ടീം ക്യാപ്റ്റനും ഡ്രിബ്ലിങ്ങ് വിദഗ്ദനുമായ സുജിത്തും ലെഫ്റ്റ് വിങ്ങ് ബാക്കും പ്രതിരോധഭടനുമായ കാർത്തിക്കും ഇന്ന് ടീമിനൊപ്പമില്ല.

കേരളത്തെ നടുക്കിയ കവളപ്പാറ ഉരുൾപൊട്ടലിൽ മുത്തപ്പൻ മലയുടെ മണ്ണാഴങ്ങളിൽ മറഞ്ഞ 59 പേരിൽ പ്രിയ കൂട്ടുകാരും ഉൾപ്പെട്ടത് അവർക്ക് താങ്ങാനാവുന്നതിലും വലിയ ദു:ഖമാണിന്നും.

കാർത്തിക് അടക്കം കുടുംബത്തിലെ എല്ലാവരെയും വിധി കശക്കിയെറിഞ്ഞു. സുജിത്തിനോടൊപ്പം അമ്മ ശാന്തകുമാരിയേയും ഉരുളെടുത്തു. ടീം അംഗമായ കൃഷ്ണൻകുട്ടി സുജിത്തിന്റെ അമ്മാവൻ കൂടിയാണ്.

ദുരന്തംബാക്കിയാക്കിയവരും,കുടുംബം നഷ്ടപെട്ടവരും കോളനിയൊന്നാകെ ഒലിച്ചുപോയി തുടർ ജീവിതം ക്യാമ്പിൽ തളക്കപ്പെട്ടവരുമാണ് ടീം അംഗങ്ങൾ. ബാലൻ, രാജേഷ്, രാജീവ്, ജയേഷ്, ശ്യാം, വിപിൻദാസ്, അജിത്ത്, കൃഷ്ണൻ, നന്ദു, രാകേഷ്, കൃഷ്ണൻകുട്ടി,ഗോളി രാജേഷ് എന്നിവർക്കെല്ലാം കണ്ണീരുപ്പു കലർന്ന ഓർമകളുണ്ട്‌.

തിളച്ചു മറിയുന്ന ദു:ഖ സ്മരണകൾ നിലനിർത്തിയാണിവർ ഓരോരുത്തരും പന്ത് തട്ടുന്നത്. അതിജീവന പാതയിലെത്താൻ വിജയം കൂടിയേ തീരൂ......അവർ മനസ്സിലുറപ്പിച്ച് കളം നിറഞ്ഞാടുകയാണ്.Conclusion:Etv
Last Updated : Feb 9, 2020, 3:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.