ETV Bharat / state

കവളപ്പാറ ദുരന്തബാധിതർക്ക് നഷ്‌ടപരിഹാരം അനുവദിച്ച് സർക്കാർ

27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി അനുവദിച്ചത്

കവളപ്പാറ  കവളപ്പാറ ദുരന്തബാധിതർ  കവളപ്പാറ നഷ്‌പരിഹാരം  kavalappara tragedy  relief fund  relief fund government
കവളപ്പാറ
author img

By

Published : Feb 27, 2020, 10:59 AM IST

മലപ്പുറം: കവളപ്പാറയില്‍ 2019-ലെ പ്രളയത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക് ധനസഹായം അനുവദിച്ച് സർക്കാർ. 462 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ആറു ലക്ഷം രൂപ വിതം നൽകും. 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി അനുവദിച്ചത്.
വീടും സ്ഥലവും നഷ്‌ടപ്പെട്ടവർ, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായവര്‍, ജിയോളജി സംഘം മാറ്റിപ്പാര്‍പ്പിക്കാൻ ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് നിർമിക്കാൻ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.