ETV Bharat / state

മലപ്പുറത്ത്‌ 6,71,172 പേര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

author img

By

Published : May 28, 2021, 8:23 PM IST

45 വയസിനു മുകളില്‍ പ്രായമുള്ള 4,47,693 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 72,001 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്

Malappuram, 6,71,172 people were vaccinated  Covid test positivity rate also decreases  മലപ്പുറം കൊവിഡ്‌  കൊവിഡ്‌ പ്രതിരോധ വാക്‌സിന്‍  covid vaccin
മലപ്പുറത്ത്‌ 6,71,172 പേര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം: ജില്ലയില്‍ 6,71,172 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,41,364 പേര്‍ക്ക് ഒന്നാം ഡോസും 1,29,808 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,307 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,47,693 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 72,001 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്.

ALSO READ:സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 194 മരണം

ആരോഗ്യ പ്രവര്‍ത്തകരില്‍ 39,554 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ഒന്നാം ഡോസും 28,011 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 18,624 പേര്‍ക്ക് ഒന്നാം ഡോസും 16,897 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ്‌ ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം ഡോസ് വാക്‌സിനും 33,546 പേര്‍ ഒന്നാം ഡോസ് വാക്‌സിനുമാണ് ഇതുവരെ സ്വീകരിച്ചത്.

ALSO READ:ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കി ഹൈക്കോടതി; ജനസംഖ്യ അനുസരിച്ച് അനുപാതം പുനർനിശ്ചയിക്കണം

കൂടാതെ ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. 13.3 ശതമാനമാണ് ഇന്ന്‌ രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ അറിയിച്ചു. 3,938 പേര്‍ക്കാണ് ജില്ലയിൽ ഇന്ന്‌ കൊവിഡ് സ്ഥിരീകരിച്ചത്. 3,260 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 2,36,973 ആയി.

ALSO READ:'കെജ്‌രിവാള്‍ ദേശീയ പതാക അലങ്കാരമായി ഉപയോഗിച്ചു'; വിമര്‍ശനവുമായി കേന്ദ്രമന്ത്രി

64,892 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,337 പേര്‍ ചികിത്സയിലാണ്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,397 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ്‌ സെന്‍ററുകളിൽ 290 പേരും 174 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ്‌ സെന്‍ററുകളിലുമാണ്‌. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിൽ 1,147 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 812 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.