മലപ്പുറം: അതിഥി തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴിക്കടവില്‍ വിതരണം ചെയ്തു. കൊവിഡ് 19 പ്രത്യേക സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്താനാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍.
ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് മാത്രം ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് കാര്‍ഡ് നല്‍കുന്നത്. വഴിക്കടവില്‍ മാത്രം 461 അതിഥി തൊഴിലാളികള്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്.
കരാറുകാരുടെ കീഴിലല്ലാതെ ഒറ്റപ്പെട്ട് താമസിക്കുന്ന തൊഴിലാളികള്‍ക്കും കാര്‍ഡ് വഴി ആനുകൂല്യങ്ങൾ നേടാനാകുമെന്ന് വഴിക്കടവ് എസ്.ഐ ബിനു ബിഎസ് പറഞ്ഞു.