ETV Bharat / state

മങ്കടയില്‍ അസം സ്വദേശിനിയെ കൊലപ്പെടുത്തി, പ്രതിയെ അസമിലെത്തി പിടികൂടി - മലപ്പുറം ജില്ലാ പൊലീസ്‌ മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്

മാര്‍ച്ച് 9ന് വൈകിട്ടാണ് അസം സ്വദേശിനിയായ ഹുസ്‌നറ ബീഗത്തിനെ മങ്കട ഏലച്ചോലയില്‍ താമസസ്ഥലമായ വാടക കെട്ടിടത്തിലെ മുറിയില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

accused arrested for killing Assam woman in Mankada  Assam woman murder case  Mankada murder case  kerala crime news  മങ്കടയില്‍ അസം സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍  മലപ്പുറം ജില്ലാ പൊലീസ്‌ മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്  Malappuram District Police Chief S Sujith Das IPS
മങ്കടയില്‍ അസം സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
author img

By

Published : Mar 22, 2022, 6:35 PM IST

മലപ്പുറം: മങ്കടയില്‍ അസം സ്വദേശിനിയെ വാടകമുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ ഭര്‍ത്താവും അസം ബൊങ്കൈഗാവോണ്‍ ജില്ലയില്‍ മണിക്‌പൂര്‍ ലൂംഝാര്‍ സ്വദേശിയുമായ ചാഫിയാര്‍ റഹ്മാനെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്. മങ്കട സിഐ യു.കെ ഷാജഹാനും സംഘവും അരുണാചല്‍പ്രദേശിലെ ചൈന അതിര്‍ത്തി പ്രദേശമായ റൂയിംഗിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

മങ്കടയില്‍ അസം സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
മാര്‍ച്ച് 9ന് വൈകിട്ടാണ് അസം സ്വദേശിനിയായ ഹുസ്‌നറ ബീഗത്തിനെ മങ്കട ഏലച്ചോലയില്‍ താമസസ്ഥലമായ വാടക കെട്ടിടത്തിലെ മുറിയില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ട സമീപവാസികള്‍ മങ്കട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു.

പ്രതി പാലക്കാട് നിന്നും അസമിലേക്ക്; പിന്നാലെ പൊലീസ്

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സ്ഥലത്ത് നിന്നും കാണാതായ ഭര്‍ത്താവ് ചാഫിയാര്‍ റഹ്മാനേയും രണ്ട് കുട്ടികളേയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇവര്‍ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ചെന്നൈ ഭാഗത്തേക്ക് ട്രെയിന്‍ കയറിയതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം അസമിലേക്ക് പുറപ്പെടുകയും ചെയ്തു. അസമില്‍ ബൊങ്കൈഗാഓണ്‍ ജില്ലയില്‍ ഒരാഴ്ചയോളം തങ്ങി ചാഫിയാര്‍ റഹ്മാന്‍റെ താമസസ്ഥലത്തും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അരുണാചല്‍ പ്രദേശ് ചൈന അതിര്‍ത്തിപ്രദേശമായ റൂയിംഗ് എന്ന സ്ഥലത്ത് ചാഫിയാര്‍ റഹ്മാന്‍ ഒളിവില്‍ കഴിയുകയാണെന്ന് രഹസ്യ വിവരം ലഭിച്ചു. ഇതോടെ റൂയിംഗ് പൊലീസുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെയാണ് ചാഫിയാര്‍ റഹ്മാനെ രഹസ്യകേന്ദ്രത്തില്‍ നിന്ന് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തതില്‍ ചാഫിയാര്‍ റഹ്മാന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

ഫോണ്‍ വിളികളില്‍ സംശയം; ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി

ഭാര്യയെ സംശയിച്ചിരുന്നതായും ഫോണ്‍വിളികൾ കൂടുതല്‍ സംശയത്തിനിടയാക്കിയതായും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇതിനെ ചൊല്ലി ഈ മാസം 8ന് രാത്രിയില്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ഉറക്കമായതിന് ശേഷം രാത്രി 11 മണിയോടെയാണ് ഇയാള്‍ ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയത്.മൃതശരീരം പുതപ്പ് കൊണ്ട് മൂടിയിട്ട് പിറ്റേദിവസം അതിരാവിലെ മുറി പൂട്ടി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ പ്രതി കുട്ടികളുമായ നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കുട്ടികളോട് അമ്മ ഉറങ്ങുകയാണെന്നും പിന്നീട് വരുമെന്നുമായിരുന്നു പ്രതി പറഞ്ഞിരുന്നത്. പിന്തുടര്‍ന്ന് കേരള പൊലീസ് നാട്ടിലെത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഇയാള്‍ അസമിലെ സ്വന്തം നാട്ടില്‍ നില്‍ക്കാതെ അരുണാചല്‍ പ്രദേശിലെ റൂയിംഗ് ഭാഗത്തെ ഉള്‍പ്രദേശത്ത് 'ലാമിയ' എന്ന പേരില്‍ ഒളിവില്‍ താമസിച്ചത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി മങ്കടയിലെത്തിച്ചു.

മലപ്പുറം ജില്ലാ പൊലീസ്‌ മേധാവി എസ്.സുജിത്ത് ദാസ്, പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.