മലപ്പുറം: അനുമതിയില്ലാതെ സ്വകാര്യ എസ്റ്റേറ്റിൽ കളനാശിനി തളിച്ച് കളകൾ നശിപ്പിച്ച സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് നടപടി തുടങ്ങി. ചാലിയാർ പഞ്ചായത്തിലെ അരയാട് എസ്റ്റേറ്റിലാണ് കൃഷി ഭവനിൽ നിന്നും അനുമതി വാങ്ങാതെ കളനാശിനി പ്രയോഗം നടത്തിയത്. കൃഷി അസിസ്റ്ററ്റ് ഡയറക്ടർ എമിപോൾ, ചാലിയാർ കൃഷി ഓഫീസർ ഉമ്മർകോയ എന്നിവർ എസ്റ്റേറ്റില്‍ കളനാശിനി തളിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.
ഉയർന്ന തോതിൽ കളനാശിനി പ്രയോഗിച്ചത് ബോധ്യപ്പെട്ടതിനെ തുടർന്ന് കൃഷി വകുപ്പിന്റെ അനുമതി ഇല്ലാതെ കളനാശിനി ഉപയോഗിക്കരുതെന്ന് നിർദേശം നൽകി. കൂടാതെ സ്ഥലം ഉടമ, മനേജർ എന്നിവരോട് കൃഷിഭവനിൽ ഹാജരാകാനും ആവശ്യപ്പെട്ടു. ക്ലിന്‍റണ്‍ എന്ന കളനാശിനി ഒരു സുരക്ഷാ സംവിധാനവുമില്ലാതെ ആദിവാസി തൊഴിലാളികളെ ഉപയോഗിച്ചാണ് തോട്ടത്തില്‍ ഉപയോഗിച്ചിരുന്നത്.