ETV Bharat / state

സ്റ്റീൽ പ്രോട്ടോക്കോൾ വാർഡ്; പുതിയ സംരംഭവുമായി താമരക്കുഴി

മാലിന്യ നിർമാർജന മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വാർഡ് ഇനി സ്റ്റീൽ പാത്രങ്ങൾ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകി പുതിയ സംരംഭം ആരംഭിക്കാനൊരുങ്ങുകയാണ്.

Green protocol ward to kickstart new project  സ്റ്റീൽ പ്രോട്ടോക്കോൾ വാർഡ്; പുതിയ സംരംഭവുമായി താമരക്കുഴി  ഗ്രീൻ പ്രോട്ടോക്കോൾ വാർഡ്  താമരക്കുഴി  Thamarakuzhi
താമരക്കുഴി
author img

By

Published : Jan 31, 2020, 11:30 AM IST

മലപ്പുറം: നഗരസഭയിലെ താമരക്കുഴി വാർഡ് ഇനി മുതൽ "ഗ്രീൻ പ്രോട്ടോക്കോൾ വാർഡ് " . മാലിന്യ നിർമാർജന മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വാർഡ് ഇനി സ്റ്റീൽ പാത്രങ്ങൾ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകി പുതിയ സംരംഭം ആരംഭിക്കാനൊരുങ്ങുകയാണ്. കുടുംബശ്രീയും വാർഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

മികച്ച ക്ലീൻ വാർഡിന് 2017 - 18 ൽ ദേശീയ അംഗീകാരമായ സ്വഛത എക്സലൻസ് അവാർഡ് താമരക്കുഴിക്ക് ലഭിച്ചിരുന്നു. ഫലകവും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുമായിരുന്നു അഗീകാരം. ഈ അവാർഡ് തുക ഉപയോഗിച്ചാണ് സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത്. പാത്രങ്ങൾ വാർഡിന് പുറത്തും കുറഞ്ഞ നിരക്കിൽ വാടകക്ക് നൽകും. ഗ്രീൻ പ്രോട്ടോക്കോളിന്‍റെ ഉദ്ഘാടനം പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. വാർഡ് കൗൺസിലർ ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നഗരസഭ ചെയർ പേഴ്സൺ സി എച്ച് ജമീല ടീച്ചർ ഉപഹാരം സമ്മാനിച്ചു.

Intro:മലപ്പുറം നഗരസഭയിലെ താമരക്കുഴി വാർഡ് ഇനി മുതൽ "ഗ്രീൻ പ്രോട്ടോക്കോൾ വാർഡ് " .
മാലിന്യ നിർമ്മാർജന മേഖലയിൽ ബഹുദൂരം മുന്നോട്ട് പോയ വാർഡിൽ
ഇനി ആഘോഷങ്ങളും വിരുന്നുകളും സ്റ്റീൽ പോലെ തിളങ്ങും. Body:കുടുംബശ്രീയും
വാർഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയും ചേർന്ന് കുറഞ്ഞ നിരക്കിൽ വാടകക് നൽകാൻ സ്റ്റീൽ പാത്രങ്ങൾ വാങ്ങി ക്കഴിഞ്ഞു.
മികച്ച ക്ലീൻ വാർഡിന് 2017 - 18 ൽ ദേശീയ അംഗീകാരമായ സ്വഛത എക്സലൻസ് അവാർഡ്
താമരക്കുഴിക്ക് ലഭിച്ചിരുന്നു. ഫലകവും ഒരു ലക്ഷം രൂപയുടെ കേഷ് അവാർഡുമായിരുന്നു അഗീകാരം.
ഈ അവാർഡ് തുക ഉപയോഗിച്ചാണ് സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത്.
വാർഡിന് പുറത്തേക്കും കുറഞ്ഞ നിരക്കിൽ വാടകക്ക് നൽകും.
കുടുംബശ്രീയാണ് കൈകാര്യം ചെയ്യുന്നത്.
ഗ്രീൻ പ്രോട്ടോക്കോളിന്റെ ഉദ്ഘാടനം പി ഉബൈദുള്ള എം എൽ എ നിർവഹിച്ചു.
വാർഡ് കൗൺസിലർ ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു.
നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നഗരസഭ ചെയർ പേഴ്സൺ സി എച്ച് ജമീല ടീച്ചർ ഉപഹാരം സമ്മാനിച്ചു.
വാർഡിലെ കുടുംബശീ പ്രസിഡണ്ട് സെക്രട്ടരി മാരെ ചടങ്ങിൽ ആദരിച്ചു.
വൈസ് ചെയർമാൻ പെരുമ്പള്ളി സൈദ്, സി ഡി എസ് പ്രസിഡണ്ട് വി കെ ജമീല, നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ ഷംസുദ്ദീൻ, കെ അബ്ദുലത്തീഫ് മാസ്റ്റർ, കരടിക്കൽ കാദർ, വി പി സുബ്രമണ്യൻ മാസ്റ്റർ, തറയിൽ ഷംസുദ്ദീൻ, ഇ കെ രഞജിനി, ഐ ആർ ടി സി പ്രതിനിധികളായ സുഭാഷ്, ഗായത്രി പ്രസംഗിച്ചു.Conclusion:ഇ ടി വി ഭാരത് മലപ്പുറം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.