മലപ്പുറം: ദേശീയപാതയോരത്ത് പുല്‍ക്കാടിന് തീ പിടിച്ചു. കോഹിനൂരില പൊതുമാരമാത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് തീ പിടിത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം കെഎസ്ഇബി ജീവനക്കാര്‍ ട്രാന്‍സ്‌ഫോർമറിന് ചുറ്റുമുള്ള പുല്‍ക്കാടുകള്‍ വെട്ടിമാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. തീ ട്രാന്‍സ്‌ഫോർമറിന് സമീപത്തേക്ക് പടർന്നു പിടിച്ചില്ല. പുല്‍ക്കാടുകളിലേക്ക് ദേശീയ പാതയിലൂടെ കടന്ന് പോകുന്ന യാത്രക്കാരടക്കം മാലിന്യം വലിച്ചെറിയുന്നത് തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂട്ടുന്നുണ്ട്. പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാതയോരത്ത് പുല്‍ക്കാടിന് തീ പിടിച്ചു - Grasslands caught fire
ട്രാന്‍സ്‌ഫോർമറിലേക്ക് തീ പടര്‍ന്ന് പിടിക്കാതിരുന്നത് കാരണം വലിയ അപകടം ഒഴിവായി