മലപ്പുറം: വിവിധ കേസുകളിലായി കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് 1.22 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശികളായ മൂന്ന് പേരും കാസർകോട്, മണ്ണാര്‍ക്കാട് സ്വദേശികളും ഉള്‍പ്പെടെ അഞ്ചുപേർ കേസിൽ പിടിയിലായി. 2422 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്ന് എത്തിയ മണ്ണാര്‍ക്കാട് സ്വദേശിയുടെ ട്രോളി ബാഗില്‍ സ്‌ക്രൂവിന്‍റെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട് സ്വദേശി കഷ്ണങ്ങളാക്കി ശരീരത്തിലും ബാഗേജിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണവും പിടികൂടി. മറ്റൊരാള്‍ എമര്‍ജന്‍സി ലാമ്പിലും വേറൊരാള്‍ രൂപമാറ്റം വരുത്തിയ രീതിയിലുമായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.