ETV Bharat / state

സിപിഐ മലപ്പുറം ജില്ലാ നേതൃത്വം മര്‍ദിച്ചെന്ന് ആരോപണം - former CPI Constituency secretary

സിപിഐ ദേശീയ സെക്രട്ടറി ഡി.രാജക്ക് പരാതി നല്‍കാനെത്തിയ പാര്‍ഥസാരഥിയെ നേതൃത്വം മര്‍ദിച്ചതായാണ് പരാതി

മലപ്പുറം സിപിഐക്കെതിരെ പരാതി  മുൻ സിപിഐ മണ്ഡലം സെക്രട്ടറി  former CPI Constituency secretary  CPI district leadership
സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി നിലമ്പൂർ മുൻ സിപിഐ മണ്ഡലം സെക്രട്ടറി
author img

By

Published : Dec 27, 2019, 8:14 PM IST

മലപ്പുറം: സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി സിപിഐ നിലമ്പൂർ മുൻ മണ്ഡലം സെക്രട്ടറി ആർ.പാർഥസാരഥി. ദേശീയ സെക്രട്ടറി ഡി.രാജക്ക് പരാതി നല്‍കാൻ എത്തിയവരെ മർദിച്ചെന്നാണ് പരാതി. സിപിഐ ജില്ലാ നേതൃത്വം അഴിമതികാരാണെന്നും പാർഥസാരഥി ആരോപിച്ചു.

സി.പി.ഐ മലപ്പുറം ജില്ലാ നേതൃത്വം മര്‍ദിച്ചെന്ന് ആരോപണം

അട്ടപ്പാടി ഭൂതുവഴി ഊരിലെ ആദിവാസി ഭവന നിർമാണ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി.എം ബഷീറിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച്, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജക്ക് നേരിട്ട് പരാതി നൽകാൻ എത്തിയതായിരുന്നു പാർഥസാരഥിയും എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം രാജഗോപാലും. മലപ്പുറത്തെ സെമിനാർ ഹാളിൽ ഇവരെ തടയുകയും മർദിക്കുകയും ചെയ്തെന്ന് പാർഥസാരഥി പറയുന്നു. പിന്നീട് പാർട്ടി ദേശീയ സെക്രട്ടറിയെ സന്ദർശിച്ച് പരാതി നല്‍കി. ജില്ലാ സെക്രട്ടറി കെ.കൃഷ്ണദാസ്, പി.പി സുനീർ എന്നിവർക്ക് എതിരെയാണ് പാർഥസാരഥി രൂക്ഷ വിമർശനം നടത്തിയത്. ആദിവാസി ഭവന തട്ടിപ്പിലെ പ്രതിയെ സംരക്ഷിക്കാൻ നിലമ്പൂരിൽ നടത്തിയ പൊതുയോഗം, പാർട്ടിക്ക് ജനങ്ങൾക്കിടയിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തിയെന്നും പാർഥസാരഥി ആരോപിച്ചു.

Intro:ദേശീയ സെക്രട്ടറിക്ക് പരാതി നൽകാൻ എത്തിയ തങ്ങളെ മർദ്ദിച്ചുവെന്നാരോപണവുമായി സി.പി.ഐ നിലമ്പൂർ മുൻ മണ്ഡലം സെക്രട്ടറി ആർ.പാർത്ഥസാരഥി സി.പി.ഐ ജില്ലാ നേതൃത്വം അഴിമതി കാരെന്നും പാർത്ഥസാരഥിBody:ദേശീയ സെക്രട്ടറിക്ക് പരാതി നൽകാൻ എത്തിയ തങ്ങളെ മർദ്ദിച്ചുവെന്നാരോപണവുമായി സി.പി.ഐ നിലമ്പൂർ മുൻ മണ്ഡലം സെക്രട്ടറി ആർ.പാർത്ഥസാരഥി സി.പി.ഐ ജില്ലാ നേതൃത്വം അഴിമതി കാരെന്നും പാർത്ഥസാരഥി, അട്ടപ്പാടി ഭൂതുവഴി ഊരിലെ ആദിവാസി ഭവന നിർമ്മാണ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.എം ബഷീറിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച്, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജക്ക് നേരിട്ട് പരാതി നൽകാൻ എത്തിയ പാർത്ഥസാരഥിയേയും ഒപ്പമുണ്ടായിരുന്ന എ.ഐ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം രാജഗോപാൽനിലമ്പൂരിനെയും, മലപ്പുറത്തെ സെമിനാർ ഹാളിൽ തടഞ്ഞത്, നിലത്തു വീണ തന്നെ ' മർദ്ദിച്ചതായും പാർത്ഥസാരഥി പറഞ്ഞു, മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികൽസ തേടി തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു, പാർട്ടി ദേശീയ സെക്രട്ടറിയെ അദ്ദേഹം വിശ്രമിക്കുകയായിരുന്ന മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ സന്ദർശിച്ച് പരാതി നൽകുകയും കാര്യങ്ങൾ വിശദീകരിച്ച് നൽകുകയും ചെയ്യതതായി പാർത്ഥസാരഥി പാഞ്ഞു, പാർട്ടിയിൽ വിശ്വാസമുണ്ട്, അഴിമതിക്ക് എതിരെ എന്നും പൊരുതിയ ദ്ദേശിയ, സംസ്ഥാന നേതൃത്വമാണ് പാർട്ടിക്കുള്ളത്, എന്നാൽ ജില്ലയിൽ പാർട്ടി നേതൃത്വം അഴിമതിക്കാരുടെ കൈകളിലാണ്, 1986 മുതൽ പാർട്ടിയിലുള്ള ആളാണ് താൻ, പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആഡംബര കാറിൽ സഞ്ചരിക്കുകപ്പോൾ പന്ന്യൻ രവീന്ദ്രനെ പോലെയുള്ള പാർട്ടിയിലെ നേതാക്കൾ ബസിലാണ് ഇപ്പോഴും സഞ്ചരിക്കുന്നത്. അഴിമതിയെ ചോദ്യം ചെയുന്നവരെ ഒതുക്കുന്ന നയമാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.പി.സുനീർ സ്വീകരിക്കുന്നത്. ജില്ലാ സെക്രട്ടറി കെ.കൃഷ്ണദാസ്, പി.പി.സുനീർ എന്നിവർക്ക് എതിരെയാണ് പാർത്ഥസാരഥി രൂക്ഷ വിമർശനം നടത്തിയത്, ആദിവാസി ഭവന തട്ടിപ്പിലെ പ്രതിയെ സംരക്ഷിക്കാൻ നിലമ്പൂരിൽ നടത്തിയ പൊതുയോഗം, പാർട്ടിക്ക് ജനങ്ങൾക്കിടയിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തി, അട്ടപ്പാടി ആദിവാസി ഭവന നിർമ്മാണത്തിന്റെ മറവിൽ ആദിവാസികളുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ബഷീറിനെ സംരക്ഷിക്കേണ്ട ഗതികേട് സി.പി.ഐക്ക് ഉണ്ടായതിൽ വ്യസനമുണ്ട്, പി.പി.സുനീർ പാർട്ടിയിൽ സ്റ്റാലിസം നടപ്പാക്കാൻ ശ്രമിക്കുകയാണ്, പാർട്ടി ദേശീയ സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരം മുഴുവൻ രേഖകളും അദ്ദേഹത്തിന് ഇന്ന് അയച്ചിട്ടുണ്ട്,Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.