മലപ്പുറം: പ്രതിഷേധങ്ങള്‍ക്കിടെ പോത്തുകല്ലില്‍ പ്രളയദുരന്തബാധിതര്‍ക്കായുള്ള യോഗം കൂടി. കഴിഞ്ഞ രണ്ട് യോഗങ്ങളിലും ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. കൂടാതെ പ്രളയം കഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം കാര്യക്ഷമമായി നടപ്പിലാക്കിയില്ലെന്ന് ആക്ഷേപവും ഉണ്ടായിരുന്നു. കനത്ത പൊലീസ് കാവലിലാണ് യോഗം നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം നിഷേധിച്ചിരുന്ന യോഗത്തില്‍ ദുരന്തബാധിതരുടെ രേഖകള്‍ പരിശോധിച്ച ശേഷമാണ് യോഗ സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
പ്രതിഷേധങ്ങള്‍ക്കിടെ മലപ്പുറത്ത് പ്രളയബാധിതരുടെ യോഗം - പ്രളയ സഹായം കൃത്യമായി നല്‍കിയില്ല
പ്രളയം കഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം കാര്യക്ഷമമായി നടപ്പിലാക്കിയില്ലെന്ന് ആക്ഷേപവും ഉണ്ടായിരുന്നു
മലപ്പുറം: പ്രതിഷേധങ്ങള്‍ക്കിടെ പോത്തുകല്ലില്‍ പ്രളയദുരന്തബാധിതര്‍ക്കായുള്ള യോഗം കൂടി. കഴിഞ്ഞ രണ്ട് യോഗങ്ങളിലും ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. കൂടാതെ പ്രളയം കഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം കാര്യക്ഷമമായി നടപ്പിലാക്കിയില്ലെന്ന് ആക്ഷേപവും ഉണ്ടായിരുന്നു. കനത്ത പൊലീസ് കാവലിലാണ് യോഗം നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം നിഷേധിച്ചിരുന്ന യോഗത്തില്‍ ദുരന്തബാധിതരുടെ രേഖകള്‍ പരിശോധിച്ച ശേഷമാണ് യോഗ സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
Body:ദുരന്തബാധിതരുടെ യോഗം കനത്ത പോലീസ് കാവലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
എടക്കര: പോത്തുകല്ലില്‍ പ്രളയദുന്തബാധിതര്‍ക്കായി ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം കനത്ത പോലിസ് കാവലില്‍, ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഞെട്ടിക്കുളത്തെ ഓഡിറ്റോറിയത്തില്‍ നടന്ന ദുരന്തബാധിതരുടെ യോഗമാണ് കനത്ത സുരക്ഷയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് എാര്‍പ്പെടുത്തി നടന്നത്. പോത്തുകല്‍ എസ്.ഐ കെ.എ അബ്ബാസിന്റെ നേതൃത്വത്തില്‍ മുപ്പതോളം പോലിസുകാരാണ് യോഗഹാളില്‍ ഉണ്ടായിരുന്നത്. പ്രളയദുരന്തം നടന്ന് ആറ് മാസം പിന്നിട്ടിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തബാധിതരുടെ കൃത്യമായ ലിസ്റ്റ് അവതരിപ്പിക്കാന്‍പോലും കഴിയാതിരുന്ന റവന്യൂ അധികൃതരുടെ പിടിപ്പുകേടിനെത്തുടര്‍ന്ന് യോഗം ബഹളത്തില്‍ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ നടന്ന യോഗത്തിന് കനത്ത സുരക്ഷ ഒരുക്കിയത്. റവന്യൂ വകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു സുരക്ഷാക്രമീരണങ്ങള്‍. യോഗത്തിനെത്തിയവരെ താഴെയുള്ള ഹാളില്‍ വരി നിര്‍ത്തി റവന്യൂ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് മുകളിലത്തെ യോഗഹാളിലേക്ക് കടത്തിവിട്ടത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് യോഗഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവവേശനം നിഷേധിച്ചതെന്ന് ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് യോഗങ്ങളിലും ജില്ലാ കളക്ടര്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല.
ചിത്രവിവരണം-കനത്ത പോലീസ് കാവലില്‍ ദുരന്തബാധിതരുടെ രേഖകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍Conclusion:Etv