മലപ്പുറം: റോഡരികിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പിടിച്ചെടുത്ത് എക്സൈസ് സംഘം. എടവണ്ണ ഒതായി അരീക്കോട് റോഡ് പരിസരത്താണ് ചെടി കണ്ടെത്തിയത്. രണ്ടര മാസം വളർച്ചയുള്ള ഒരു മീറ്ററോളം നീളമുള്ള ചെടിയാണ് പിടിച്ചെടുത്തത്.
ALSO READ: ട്രൈബല്‍ പ്ലസ് തട്ടിപ്പിന് കേന്ദ്ര സര്‍ക്കാരിൻ്റെ പൂട്ട് വീഴുന്നു : ഇ.ടി.വി ഭാരത് ഇംപാക്‌ട്
കഞ്ചാവ് ചെടിയാണെന്ന് തിച്ചറിഞ്ഞതിനെ തുടര്‍ന്ന് തിരുവാലി സിവിൽ ഡിഫെൻസ് അംഗം ഒതായി സ്വദേശിയായ എം.ടി അൻസാർ, എക്സ്സൈസ് ഇൻസ്‌പെക്ടറെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർ ജിനീഷ്, പ്രിവന്‍റീവ് ഓഫീസർ ബാബുരാജൻ, സിവിൽ എക്സൈസ് ഓഫീസർ സതീഷ് ഹരീഷ്ബാബു, പ്രിവന്‍റീവ് ഓഫീസർ ഹംസ, ഡ്രൈവർ ഉണ്ണികൃഷണൻ എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.