മലപ്പുറം: എല്ലാ സമരങ്ങളും വിജയിക്കണമെന്ന് വാശി പിടിക്കാൻ കഴിയില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. തൊഴിൽ മേഖലയിലെ പ്രതിസന്ധി മൂലം ജീവനൊടുക്കിയ ബി.എസ്.എൻ.എൽ കരാർ തൊഴിലാളി രാമകൃഷ്ണന്റെ കുടുംബത്തിനുള്ള ഫണ്ട് കൈമാറുന്ന ചടങ്ങ് നിലമ്പൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരങ്ങൾ വിജയിക്കുന്നതും, പരാജയപ്പെടുന്നതും സ്വഭാവികമാണ്.
തൊഴിൽ മേഖലയിലെ പ്രതിസന്ധിയാണ് രാമകൃഷ്ണന്‍റെ മരണത്തിന് കാരണമായത്. സംസ്ഥാനത്ത് തൊഴിൽ നഷ്ടപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയായി മാറി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.