മലപ്പുറം : തിരൂര്‍ ജില്ല ആശുപത്രിയിൽ (Tirur District Hospital) പോസ്റ്റ്‌മോർട്ടം ചെയ്‌ത മൃതദേഹത്തിന്‍റെ അവശിഷ്‌ടങ്ങള്‍(Remains of postmortem body) തെരുവുനായ(Stray dog) കടിച്ചെന്ന് നാട്ടുകാരുടെ പരാതി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്‌ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് കവറില്‍ കെട്ടിവച്ചെന്നും അത് നായ കടിച്ച് വലിച്ചെന്നുമാണ് പരാതി ഉയര്‍ന്നത്. പ്ലാസ്റ്റിക് കവറിലെ മാലിന്യം നായ കടിച്ച് വലിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ ചിത്രീകരിച്ചിരുന്നു.
Also Read: Supplyco Reduces Drug prices| മരുന്ന് വില്‍പ്പന കാര്യക്ഷമമാക്കാൻ സപ്ലൈകോ ; വില കുറച്ചു
എന്നാൽ, പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹ അവശിഷ്‌ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് കവറിലാക്കി വയ്ക്കാറില്ലെന്നാണ് ജില്ല മെഡിക്കല്‍ ഓഫിസറുടെ വിശദീകരണം. പോസ്റ്റ്‌മോർട്ടത്തിനുശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചതാണെന്നും അതാണ് നായ കടിച്ചതെന്നും ഡിഎംഒ പറയുന്നു.