മലപ്പുറം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടികളിൽ പ്രതിഷേധിച്ച് കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിന് മുന്നിൽ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ ധർണ നടത്തി. മലപ്പുറം ഡി സി സി പ്രസിഡൻ്റ് അഡ്വ.വി .വി പ്രകാശ് ഉദ്ഘാടനം ചെയ്തു. ഒഴിഞ്ഞു കിടക്കുന്ന മൂവായിരത്തോളം തസ്തികകളിൽ നിയമനം നടത്തണമെന്നും സിംഗിൾ ഫാക്കൽറ്റി ഉൾപ്പെടെ 16 മണിക്കൂറിൽ കുറവുള്ള തസ്തികകൾ നിലനിർത്തി കാലങ്ങളായി തുടരുന്ന പ്രവർത്തന സമയം ക്രമീകരിക്കണമെന്നും കോളജ് അധ്യാപകർ ആവശ്യപ്പെട്ടു.
കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ ധർണ നടത്തി - Dharna conducted by Kerala Private College Teachers
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു ധർണ