ETV Bharat / state

ജീവപര്യന്തത്തിന് ഒടുവില്‍ തടവറയില്‍ തളിർത്തത് ഈന്തപ്പഴക്കാലം - പൊന്നാനി സബ്‌ ജയില്‍

ഈ കൊവിഡ് കാലത്ത് പൊന്നാനി സബ് ജയിലിന് ഈന്തപ്പഴക്കാലമാണ്. കുരു ഇല്ലാത്ത ഗണത്തിൽപ്പെട്ട ഈന്തപ്പനയാണ് ജയില്‍ വളപ്പില്‍ കായ്‌ച്ചത്.

ponnani sub jail  date palm tree  പൊന്നാനി സബ്‌ ജയില്‍  ജയില്‍ ഈന്തപ്പന
14 വര്‍ഷങ്ങൾക്കിപ്പുറം കായ്‌ച്ചു, ജയില്‍ വളപ്പിലെ ഈന്തപ്പന
author img

By

Published : May 3, 2020, 8:17 PM IST

Updated : May 3, 2020, 8:55 PM IST

മലപ്പുറം: 14 വർഷം മുമ്പ് പൊന്നാനി സബ് ജയിലിലെ അന്തേവാസികളും ജീവനക്കാരും ചേർന്ന് ഒരു തൈ നട്ടു. ഇപ്പോഴത് വളർന്ന് വലുതായി ഫലം കായ്ച്ചു. ഈ കൊവിഡ് കാലത്ത് പൊന്നാനി സബ് ജയിലിന് ഈന്തപ്പഴക്കാലമാണ്. കുരു ഇല്ലാത്ത ഗണത്തിൽപ്പെട്ട ഈന്തപ്പനയാണ് ജയില്‍ വളപ്പില്‍ കായ്‌ച്ചത്.

ജീവപര്യന്തത്തിന് ഒടുവില്‍ തടവറയില്‍ തളിർത്തത് ഈന്തപ്പഴക്കാലം

പച്ചക്കറി കൃഷിക്കൊപ്പം അന്തേവാസികൾ ഈന്തപ്പനയെയും പരിപാലിച്ചിരുന്നു. വളര്‍ന്ന്, പൂവിട്ട്, കായ്‌ച്ചെങ്കിലും ഈന്തപ്പഴങ്ങൾ പഴുത്ത് തുടങ്ങിയതോടെയാണ് ഇത് യഥാര്‍ഥ ഈന്തപ്പന തന്നെയാണെന്ന് ജയില്‍ അധികൃതര്‍ ഉറപ്പിച്ചത്. മഴ കുറഞ്ഞതും വേനൽ ചൂട് കൂടിയതുമാണ് ഈന്തപ്പന കായ്ക്കാൻ കാരണം. ജയില്‍ വളപ്പിനുള്ളില്‍ അന്തേവാസികൾക്കൊപ്പം ഈന്തപ്പനയും സുരക്ഷിതമാണെന്ന് ജയില്‍ അധികൃതര്‍ ഉറപ്പാക്കുന്നു.

Last Updated : May 3, 2020, 8:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.