മലപ്പുറം: മരിച്ചുപോയ യജമാനൻ്റെ ഫോട്ടോക്ക് മുന്നിൽ കരയുന്ന വളർത്തുനായയുടെ നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. മലപ്പുറത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.
അഞ്ച് മാസങ്ങൾക്ക് മുൻപ് മരിച്ച ഗൃഹനാഥയുടെ ഫോട്ടോക്ക് മുന്നിൽ കണ്ണുനീർ നിറച്ച് നിൽക്കുന്ന ലിയോ എന്ന നായയുടെ ദുഃഖം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Also Read: ആദ്യ ഘട്ടത്തില്‍ ബെവ്‌കോ ആപ്പ് ഇല്ല, പൊലീസ് സഹായത്തോടെ തിരക്ക് നിയന്ത്രണം പരിഗണനയില്‍
എടപ്പാൾ പഴയ ബ്ലോക്ക് ലക്ഷ്‌മി നിവാസിൽ രാധമ്മ കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്. ഇവരുടെ ബന്ധുവിൻ്റെ വളർത്തു നായ ആണ് ലിയോ. മരിക്കുന്നത് വരെ രാധമ്മയുടെ അടുത്തുവന്ന് പതിവായി ഭക്ഷണം കഴിക്കാറുള്ള ലിയോ മരണശേഷം ഒരാഴ്‌ച ആ വീട്ടിലേക്കു വന്നിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
പിന്നീട് വീട്ടിൽ സ്ഥിരമായി വരാൻ തുടങ്ങിയ ലിയോ കഴിഞ്ഞ ദിവസമാണ് രാധമ്മയുടെ ഫൊട്ടോ ഭിത്തിയിൽ തൂക്കിയിരിക്കുന്നത് കണ്ടത്. ഫോട്ടോ കണ്ടതോടെ ആളെ തിരിച്ചറഞ്ഞ ലിയോ പ്രകടിപ്പിച്ച സ്നേഹവും സങ്കടവുമാണ് വീഡിയോയിൽ ഉള്ളത്. രാധയുടെ മകനാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത് സോഷ്യൽ മീഡിയകളിൽ പങ്കുവച്ചത്. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.