ETV Bharat / state

മലപ്പുറത്ത് കൊവിഡ് ബോധവൽക്കരണ പരിപാടിയുമായി യുവാക്കള്‍ - മലപ്പുറത്ത് കൊവിഡ് ബോധവൽക്കരണ പരിപാടിയുമായി യുവാക്കള്‍

കൊറോണ വേഷധാരിയുടെ നേതൃത്വത്തിൽ പ്ലക്കാർഡിലൂടേയും ശബ്ദ സന്ദേശത്തിലൂടെയും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബോധവൽക്കരണം നൽകി.

മലപ്പുറത്ത് കൊവിഡ് ബോധവൽക്കരണ പരിപാടിയുമായി യുവാക്കള്‍  latest malappuram
മലപ്പുറത്ത് കൊവിഡ് ബോധവൽക്കരണ പരിപാടിയുമായി യുവാക്കള്‍
author img

By

Published : Jul 27, 2020, 3:32 PM IST

മലപ്പുറം: കൊവിഡ് പ്രതിരോധത്തിന് വ്യത്യസ്ത ബോധവൽക്കരണവുമായി താനൂർ ചെറിയമുണ്ടത്തെ ഷൈൻ ഗ്രൂപ്പ്‌ വാണിയന്നൂർ ക്ലബ് പ്രവർത്തകർ. സമ്പർക്കം മൂലം കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ച സാഹചര്യത്തിലാണ് ബോധവൽക്കരണ പരിപാടിയുമായി യുവാക്കൾ രംഗത്തിറങ്ങിയത്.

വൈലത്തൂർ, തലക്കടത്തൂർ അങ്ങാടികളിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. കൊറോണ വേഷധാരിയുടെ നേതൃത്വത്തിൽ പ്ലക്കാർഡിലൂടേയും ശബ്ദ സന്ദേശത്തിലൂടെയും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബോധവൽക്കരണം നൽകി. ചെറിയമുണ്ടം പഞ്ചായത്ത് സെക്രട്ടറി പി എ മുഹമ്മദ്‌ ഹാഷിമിന്‍റെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്‌‌ എംഎ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ അജ്‌മൽ, ബാസിത്, റഹീം, തസ്‌ലീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.