ETV Bharat / state

മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6,280 പേര്‍

author img

By

Published : Mar 20, 2020, 9:36 PM IST

മലപ്പുറം ജില്ലയില്‍ ഏഴ് പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്

കൊവിഡ് 19  മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6,280 പേര്‍  ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്  Covid 19  Malappuram district  6,280 people were observed
കൊവിഡ് 19; മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6,280 പേര്‍

മലപ്പുറം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 6,280 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. ഏഴ് പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലുമായി മൂന്ന് പേര്‍ വീതവും ഒരാള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമാണുള്ളത്. 6,266 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലും ഏഴ് പേര്‍ കൊവിഡ് കെയര്‍ സെന്‍ററിലുമാണ്. 1,527 പേര്‍ക്കാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയര്‍ലന്‍ഡില്‍ നിന്നുള്ള മൂന്ന് പേരും യു.കെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരുമാണ് കൊവിഡ് കെയര്‍ സെന്‍ററുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമുണ്ട്.

ജില്ലയിലെത്തുന്ന വിദേശ പൗരന്മാരെ വിമാനത്താവളമുള്‍പ്പെടെയുള്ള യാത്രാ കേന്ദ്രങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയമാക്കും. രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചവരെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പരിശോധന ഫലം സംബന്ധിച്ച രേഖകള്‍ വിദേശ പൗരന്മാര്‍ക്ക് ലഭ്യമാക്കും. ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. നേരത്തെ കണ്ടെത്തിയ രണ്ട് പേരല്ലാതെ മറ്റാര്‍ക്കും പുതുതായി വൈറസ് ബാധയുള്ളതായി സ്ഥിരീകരണമില്ല. വിദഗ്ധ പരിശോധനക്കയച്ച 304 സാമ്പിളുകളില്‍ ഫലം ലഭിച്ച 282 പേരില്‍ 280 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.