മലപ്പുറം: തീരൂർ വൈരങ്കോട് ഉത്സവം നടക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി തിരൂർ സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്‍റെ സാഹസികതക്ക് അഭിനന്ദനം അറിയിച്ചത്. കിണറ്റില്‍ വീണ യുവതിയെ അഗ്നിശമന സേന എത്തുന്നത് മുൻപാണ് ജലീല്‍ രക്ഷിച്ചത്. തിരൂർ എസ്.ഐ ജലീന്‍റെ ധീരതയെ അഭിനന്ദിച്ച് കൊണ്ട് ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് അഭിനന്ദനം അറിയിച്ചതോടെ തിരൂർ എസ്.ഐ ജലീല്‍ കറുത്തേടം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കുമിടയില്‍ സ്റ്റാറായി മാറി.
മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ യുവതിക്ക് മൊബൈല്‍ ഫോൺ തന്നെ രക്ഷകനായി മാറുകയായിരുന്നു. ഫോണില്‍ വിളിച്ചാണ് താന്‍ കിണറ്റില്‍ വീണ കാര്യം യുവതി ബന്ധുക്കളെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം കാണാം.
- " class="align-text-top noRightClick twitterSection" data="">