മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആർട്സ് ഫെസ്റ്റിവലിന് തുടക്കമായി. സർവ്വകലാശാല ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്ക്, തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര പരിസരം, സി എച്ച് സെൻട്രൽ ലൈബ്രറി പരിസരം എന്നിവിടങ്ങളിലായാണ് ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയന്‍റെ നേതൃത്വത്തിലുള്ള ആർട്ട്സ് ഫെസ്റ്റിവല്‍ നടക്കുന്നത്.
ഭരണഘടനാ സംരക്ഷണം എന്ന വിഷയത്തിൽ മലയാള പ്രസംഗം ഉപന്യാസ രചന, കാർട്ടൂൺ , ജലഛായം മത്സരങ്ങൾ എന്നിവ സ്റ്റേജിതര ഇനങ്ങളുടെ ഭാഗമായി നടന്നു. കഥ , കവിതാ രചന, തമിഴ്, ഉറുദു, ഹിന്ദി പ്രസംഗം തുടങ്ങിയ ഇനങ്ങളും അരങ്ങേറി. സർവ്വകലാശാല ക്യാമ്പസിലെ മുപ്പതോളം പഠന വിഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സ്റ്റേജിന മത്സരങ്ങൾ ക്യാമ്പസിലെ സ്റ്റുഡന്റ്സ് ട്രാപ്പിന് സമീപമുള്ള ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.