ETV Bharat / state

ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം - ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണ അന്ത്യം

മലപ്പുറം കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം. മലയില്‍ വീട്ടില്‍ അഫ്‌നാസ് (10) ആണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടി മരിച്ചത്.

Boy dies after being strangled  ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണ അന്ത്യം  വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു
ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ ദാരുണ അന്ത്യം
author img

By

Published : Jan 17, 2022, 10:29 PM IST

മലപ്പുറം: വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം. മലയില്‍ വീട്ടില്‍ അഫ്‌നാസ് (10) ആണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്.

അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. കളിക്കുന്നതിനിടെ ചങ്ങല അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. വീട്ടില്‍ ആള്‍ ഉണ്ടായിരുന്നെങ്കിലും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

Also Read: കൊവിഡ്‌ വ്യാപനം രൂക്ഷം; സംസ്ഥാനത്ത് വാര്‍ഡ്‌ തല സമിതികള്‍ ശക്തമാക്കും

പിന്നീട് മാതാവാണ് കുട്ടി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടിലുള്ളവരും ഓടിക്കൂടിയ നാട്ടുകാരും കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരമ്പര്യ വൈദ്യനായ ഉമറുല്‍ ഫാറൂഖിന്‍റെയും ഖമറുന്നീസയുടോയും മകനാണ് അഫ്‌നാസ്.

മരണം സംഭവിച്ച വീട്ടില്‍ കാടാമ്പുഴ പൊലീസെത്തി പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്‌റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.