ETV Bharat / state

വീടിന്‍റെ മേൽക്കൂര തകർന്ന്‌ വീണു; കുട്ടികൾ അടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

author img

By

Published : Apr 7, 2020, 1:10 PM IST

വീടിനകത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്കാണ് ഓടുകളടക്കം വീണത്. ആളപായമില്ല.

latest malappuram  വീടിന്‍റെ മേൽക്കൂര തകർന്ന്‌ വീണു; കുടുബം രക്ഷപ്പെട്ടത് തലനാരിഴക്ക്
വീടിന്‍റെ മേൽക്കൂര തകർന്ന്‌ വീണു; കുടുബം രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം: വാഴക്കാട് മപ്രം അങ്ങാടിയിൽ വീടിന്‍റെ മേൽക്കൂര തകർന്ന്‌ വീണ്‌ അപകടം. ആളപായമില്ല. മപ്രംത്ത് ഉണ്ണിമോയിയുടെ വീടിന്‍റെ മേൽക്കൂരയാണ് തകർന്ന് വീണത്. വീടിനകത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്കാണ് ഓടുകളടക്കം വീണത്. സുഖമില്ലാത്ത ഉമ്മയെ ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു വീട്ടിലക്ക് മാറ്റിയിരുന്നു. ഇവർ കിടന്ന കട്ടിലിന് മുകളിലേക്കാണ് കൂടുതൽ ഓടുകൾ വീണത്. വീട് തകരുന്ന സമയം എല്ലാവരും വീടിനകത്ത് തന്നെ ഉണ്ടായിരുന്നുവെങ്കിലും ആർക്കും അപകടം പറ്റിയില്ല. അത്ഭുതകരമായാണ് കുട്ടികളടക്കം രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടി എത്തിയ നാടുകാരാണ് ഓടുകൾ എല്ലാം മാറ്റിയത്. പ്രദേശത്ത് ചെറിയ ചാറ്റൽ മഴയും ഇടിയും ഉണ്ടായിരുന്നു. മഴ പെയ്താൽ ബാക്കിയുള്ള ചുമർ കൂടി ഇടിയും എന്ന ഭീതിയിലാണ് വീട്ടുകാർ.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.