മലപ്പുറം: പെരിന്തൽമണ്ണ അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. സിപിഎം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗവും പെരിന്തൽമണ്ണ സ്വദേശിയുമായി വി. രമേശന്‍റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിന്‍റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. പെരിന്തൽമണ്ണ വള്ളൂരാൻ നിയാസ് (19) പരിക്കുകളോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.
2018 നവംബറിലും അമ്മിനിക്കാട്-കൊടികുത്തിമല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചിരുന്നു. പെരിന്തൽമണ്ണ തേലക്കാട് സ്വദേശികളായ മധു, സിദ്ധിഖ് എന്നിവരാണ് അന്ന് മരണമടഞ്ഞത്. കൊടികുത്തിമല റോഡിൽ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.