മലപ്പുറം: പൂക്കോട്ടുപാടത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഐലശേരി തച്ചുണ്ട് പരേതനായ രാമന്‍റെ മകൻ സുനിലാണ് മരിച്ചത്. 23 വയസായിരുന്നു. അപകടത്തിൽ മറ്റു രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗ്യാലക്‌സി തിയേറ്ററിന് സമീപമായിരുന്നു അപകടം. ജോലിക്കാരനായ സുനിൽ നിലമ്പൂരിലെ ജോലിസ്ഥലത്തുനിന്നും താമസിക്കുന്ന കല്ലാമൂല സഹോദരിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. സുനിൽ സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ നിന്നെത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു മറ്റൊരു ബൈക്കിൽ കൂടി തട്ടിയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സുനിൽ മരണപ്പെട്ടു.
പൂക്കോട്ടുപാടത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു - മലപ്പുറം വാർത്തകൾ
ഐലശേരി തച്ചുണ്ട് സുനിലാണ് മരിച്ചത്