മലപ്പുറം: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മരുത സ്വദേശിയും വർക് ഷോപ്പ് ജീവനകാരനുമായ ഷിനുവിനാണ്(23) പരിക്കേറ്റത്. ഇന്ന് ഉച്ചയ്‌ക്ക് 12.40 ഓടെ വടപുറം -വണ്ടൂർ റോഡിലായിരുന്നു അപകടം.
നിലമ്പൂർ ഭാഗത്ത് നിന്നും എത്തിയ ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുപ്പോൾ വടപുറം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷിനുവിനിന്‍റെ ഇടതുകാൽ മുട്ടിന് താഴെയാണ് പരിക്ക്. ഓട്ടോറിക്ഷാ ഡ്രൈവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷിനുവിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.