മലപ്പുറം: കാടിൻ്റെ മക്കൾക്ക് പഠനം സന്തോഷകരമാക്കാൻ കാനന ജീവിതം ചുമരിൽ പകർത്തി ചിത്രകാരൻ രവി കാളികാവ്. ചോക്കാഡ് ഗിരിജൻ കോളനി ഗവണ്‍മെന്‍റ് എൽ.പി സ്കൂളിൻ്റെ ചുമരുകളിലാണ് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നത്.
ആനയും പുലിയും തുടങ്ങി മാമ്പഴവും, പൂക്കളും, പൂമ്പാറ്റകളും കൊണ്ട് സ്‌കൂളിന്‍റെ ചുമരുകൾ നിറഞ്ഞുകഴിഞ്ഞു. രവി കാളികാവിനൊപ്പം ചിത്രകാരൻ കൂടിയായ പ്രധാന അധ്യാപകൻ സുമേഷും ചേർന്നാണ് വരകൾ നടത്തുന്നത്.
ALSO READ: ഈന്തപ്പനകള്‍ വിളഞ്ഞുനില്‍ക്കുന്നത് കാണണോ, തമിഴാനാട്ടിലെ വീരാളിചോളത്തേക്ക് പോന്നോളൂ...
ആദിവാസി വിഭാഗങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എന്നതിനാൽ എല്ലാ അത്യാധുനിക പഠനസംവിധാനവും മെച്ചപ്പെട്ട ഭൗതിക സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വാർഡ് മെമ്പർ ഷാഹിന ബാനുവിൻ്റെ നേതൃത്വത്തിലുള്ള അധ്യാപക രക്ഷാകർതൃ സഭയാണ് സ്‌കൂളിൻ്റെ മുഴുവൻ പ്രവർത്തനത്തിനും നേതൃത്വം നൽകുന്നുത്.