ETV Bharat / state

മലപ്പുറത്ത് പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തനായ 56കാരൻ ആശുപത്രി വിട്ടു - അജിത്ത്

തനിക്ക് പുതുജീവന്‍ നല്‍കിയ പ്ലാസ്മ ദാതാക്കള്‍ക്ക് മധുരം നല്‍കി നന്ദി പറഞ്ഞുകൊണ്ടാണ് അജിത്തും കുടുംബാംഗങ്ങളും വീട്ടിലേക്ക് മടങ്ങിയ്

മലപ്പുറം  malappuram  plazma  therapy  cured  covid 19  അജിത്ത്  Ajith
മലപ്പുറത്ത് പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തനായ 56കാരൻ ആശുപത്രി വിട്ടു
author img

By

Published : Jul 12, 2020, 1:29 AM IST

മലപ്പുറം: മലപ്പുറത്ത് പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തനായ നിലമ്പൂര്‍ സ്വദേശി അജിത്ത് മഞ്ചേരി മെഡിക്കല്‍ കോളജ് വിട്ടു. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അജിത്ത് കുമാറാണ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്.

കൊവിഡ് രോഗ മുക്തരായ ഷാഹുല്‍ ഹമീദും അബ്ദുല്‍ ലത്തീഫുമാണ് അജിത്തിന് പ്ലാസ്മ നല്‍കിയത്. ഇരുവരും അജിത്തിനെ യാത്രയയക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു. തനിക്ക് പുതുജീവന്‍ നല്‍കിയ പ്ലാസ്മ ദാതാക്കള്‍ക്ക് മധുരം നല്‍കി നന്ദി പറഞ്ഞുകൊണ്ടാണ് അജിത്തും കുടുംബാംഗങ്ങളും വീട്ടിലേക്ക് മടങ്ങിയ്.

പ്ലാസ്മ തരാനുള്ള ഇരുവടെയും സന്മനസാണ് തന്‍റെ ജീവന്‍ തിരിച്ചുനല്‍കിയതെന്നും ഇരുവടെയും രക്തമാണ് തന്‍റെ ശരീരത്തിലൂടെ ഓടുന്നതെന്നും അജിത്ത് പറഞ്ഞു. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നന്ദി പറഞ്ഞാണ് അജിത്ത് മടങ്ങിയത്. ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന നിലമ്പൂര്‍ ചോക്കാട് സ്വദേശി അജിത്ത് കുമാര്‍ (56) ജൂണ്‍ 12നാണ് നാട്ടിലെത്തിയത്. 17ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് സ്രവം പരിശോധനക്ക് നല്‍കുകയായിരുന്നു. ജൂണ്‍ 22നാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ബ്ലഡിലേക്ക് വൈറസ് ബാധിക്കുന്ന സെപ്റ്റിസീമിയ എന്നീ അവസ്ഥകള്‍ കണ്ടെത്തിയതോടെ സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം രണ്ട് തവണ പ്ലാസ്മ തെറാപ്പി നടത്തി. രോഗം ഭേദമായതോടെ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്‍റെയും ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്‍റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും അനുവാദത്തോടെ അജിത്തിനെ ജൂലൈ ഒൻപതിന് സ്‌റ്റെപ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റി. ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. സക്കീന, ജില്ലാ മാസ് മീഡിയ ഓഫീസര്‍ രാജു, മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ കെവി നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ പി ഷിനാസ് ബാബു, എന്നിവര്‍ അജിത്തിനെ യാത്ര അയക്കാന്‍ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.