ETV Bharat / state

മലപ്പുറം ജില്ലയില്‍ 763 പേര്‍ക്ക്‌ കൊവിഡ്‌

707 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ.

763 new covid cases  malappuram district  മലപ്പുറം ജില്ല  763 പേര്‍ക്ക്‌ കൊവിഡ്‌
മലപ്പുറം ജില്ലയില്‍ 763 പേര്‍ക്ക്‌ കൊവിഡ്‌
author img

By

Published : Sep 24, 2020, 8:27 PM IST

മലപ്പുറം : ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് 763 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. 707 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. രോഗബാധിതരായവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 513 പേര്‍ ഇന്ന് രോഗമുക്തരായി.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ആശങ്കാജനകമായ സ്ഥിതിയാണ് നിലവില്‍ ജില്ലയിലുള്ളത്. രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.