മലപ്പുറം: പ്രവാസ ജീവിതം അവസാനിപ്പിച്ച് കർഷകവൃത്തിയിലേക്ക് കടന്ന യുവകർഷകൻ്റെ കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻ കുമ്പളങ്ങ. പൂക്കോട്ടുംപാടം സ്വദേശി ഷൗക്കത്തലി എന്ന കുഞ്ഞുട്ടിയുടെ കൃഷിയിടത്തിലാണ് ഈ ഭീമൻ കുമ്പളങ്ങ വിളഞ്ഞത്. 25.5 കിലോ കുമ്പളങ്ങ ഗിന്നസ് ബുക്കിൽ ഇടം തേടാനൊരുങ്ങുകയാണ്.
ഇതിന് മുൻപ് 18.5 കിലോയുള്ള കുമ്പളങ്ങയാണ് തൂക്കം കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ധാരാളം കായകൾ ഉണ്ടായെങ്കിലും ഭാരം കാരണം മൂപ്പെത്തുന്നതിനു മുൻപേ കുമ്പളം വീണുപോവുകയായിരുന്നു. നാലുമാസം കൊണ്ടാണ് ഈ കുമ്പളം വിളവെടുത്തത്. ഭീമൻ കുമ്പളങ്ങ കാണാൻ നിരവധിപേരാണ് കുഞ്ഞുട്ടിയുടെ കൃഷിയിടത്തിലെത്തുന്നത്.