ETV Bharat / state

മലപ്പുറത്ത് 14,794 പേർ നിരീക്ഷണത്തിൽ - നിരോധനാജ്ഞ മലപ്പുറം

കൊവിഡ് സ്ഥിരീകരിച്ച കീഴാറ്റൂർ സ്വദേശിക്ക് രോഗം പകർന്നത് ഉംറ തീർഥാടനം കഴിഞ്ഞെത്തിയ മകനിൽ നിന്നെന്ന് സംശയം. കീഴാറ്റൂര്‍ പഞ്ചായത്തില്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കിടയിലും റാന്‍ഡം പരിശോധന നടത്താൻ തീരുമാനം

മലപ്പുറത്ത് കൊവിഡ്  കീഴാറ്റൂർ സ്വദേശിക്ക് കൊവിഡ്  നിരോധനാജ്ഞ മലപ്പുറം  malappuram 144
malappuram
author img

By

Published : Apr 4, 2020, 9:59 AM IST

മലപ്പുറം: ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,000 കവിഞ്ഞു. മലപ്പുറത്ത് 12 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. രോഗ ബാധിതരായവരുടെ നില തൃപ്‌തികരമാണ്. ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ച കീഴാറ്റൂർ സ്വദേശിയായ 85 കാരന് രോഗം പകർന്നത് ഉംറ തീർഥാടനം കഴിഞ്ഞെത്തിയ മകനിൽ നിന്നാണെന്ന് സൂചന. മദ്രസ അധ്യാപകനായ മകൻ നാട്ടിലെത്തിയ ശേഷം വിവിധയിടങ്ങൾ സന്ദർശിക്കുകയും പൊതു പരിപാടികളിലും പള്ളി നമസ്‌കാരങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുമെന്നു മന്ത്രി കെ.ടി ജലീൽ പറഞ്ഞു.

മലപ്പുറത്ത് 14,794 പേർ നിരീക്ഷണത്തിൽ

മാർച്ച് 11നാണ് ഇയാൾ ഉംറ കഴിഞ്ഞത്തിയത്. ഇതുവരെയും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. ഇയാൾ ഉൾപ്പടെ കുടുംബാംഗങ്ങളെ മുഴുവൻ മെഡിക്കൽ കോളജിലെ ഐസൊലേഷനിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച പിതാവ് ആദ്യം ചികിത്സ തേടിയ പട്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രണ്ട് ക്ലിനിക്കുകള്‍ ആരോഗ്യവകുപ്പ് പൂട്ടി. രോഗിയായ 85-കാരൻ മറ്റുള്ളവരുമായി നല്ലവണ്ണം ഇടപഴകിയതിനാൽ കീഴാറ്റൂര്‍ പഞ്ചായത്തില്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കിടയിലും റാന്‍ഡം പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. പരിശോധനാ ഫലങ്ങൾക്കനുസരിച്ച് കീഴാറ്റൂര്‍, ആനക്കയം പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. അതേസമയം ജില്ലയിൽ നിന്നും 40 പേർ നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തതായി മലപ്പുറം എസ്‌പി യു. അബ്‌ദുൽ കരീം അറിയിച്ചു.

നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ 127 കേസുകളെടുത്തു. വിവിധ സ്റ്റേഷനുകളിലായി 131 പേർ വ്യാഴാഴ്‌ച അറസ്റ്റിലായി. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 79 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ആകെ എണ്ണം 700 ആയി. 14,794 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.