കോഴിക്കോട് : കെ. റെയിൽ പദ്ധതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് യൂത്ത് ലീഗ് നേതാവും എംഎൽഎയുമായ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് കോഴിക്കോട് കലക്‌ടറേറ്റിലേക്കും മാർച്ച് നടത്തിയത്.
യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് ടി.പി. ഇസ്മയില്‍, പി.മൊയ്‌തീൻ കോയ, എൻ.സി. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.