ETV Bharat / state

കോതി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍; രണ്ടുപേര്‍ കസ്‌റ്റഡിയിൽ - പൊലീസ്

കോഴിക്കോട് കോതി മാലിന്യ സംസ്‌കരണ പ്ലാന്‍റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച രണ്ടുപേര്‍ പൊലീസ് കസ്‌റ്റഡിയിൽ

Waste treatment plant  Kozhikkode  protest  Police custody  കോഴി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ  പ്രതിഷേധവുമായി പ്രദേശവാസികള്‍  രണ്ടുപേര്‍  കോഴിക്കോട്  പൊലീസ്  ഹൈക്കോടതി
കോതി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍; രണ്ടുപേര്‍ കസ്‌റ്റഡിയിൽ
author img

By

Published : Nov 23, 2022, 9:50 PM IST

Updated : Nov 24, 2022, 2:11 PM IST

കോഴിക്കോട്: കോതി മാലിന്യ സംസ്‌കരണ പ്ലാന്‍റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച രണ്ടുപേര്‍ പൊലീസ് കസ്‌റ്റഡിയിൽ. കോടതി സ്‌റ്റേ നീക്കിയതിന് പിന്നാലെ പ്ലാന്‍റിലെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത് തടസപ്പെടുത്തി പ്രതിഷേധിച്ചതിനാണ് പൊലീസ് നടപടി. അതേസമയം മുന്‍പ് പ്ലാന്‍റ്‌ നിർമാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാർ കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങുകയായിരുന്നു.

കോതി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍; രണ്ടുപേര്‍ കസ്‌റ്റഡിയിൽ

എന്നാല്‍ ഇതിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സ്‌റ്റേ നീക്കിയതിന് പിന്നാലെ വൻ പൊലീസ് സന്നാഹത്തോടെയെത്തി നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചതോടെയാണ് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി എത്തിയത്. അതേസമയം മൂന്ന് ഡിസിപിമാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് പൊലീസ് സന്നാഹത്തെ വിന്യസിച്ചത്.

Last Updated : Nov 24, 2022, 2:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.