ETV Bharat / state

നിര്‍മാണത്തിനിടെ മതില്‍ ഇടിഞ്ഞ് തൊഴിലാളി മരിച്ചു - പെരുമണ്ണ

പാലായി ചാലിൽ ബൈജു ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചു.

wall collapsed  Perumanna  palayi  മതില്‍ ഇടിഞ്ഞു വീണു  തൊഴിലാളി മരിച്ചു  പെരുമണ്ണ  പെരുമണ്ണയിയില്‍ അപകടം
നിര്‍മാണത്തിനിടെ മതില്‍ ഇടിഞ്ഞ് തൊഴിലാളി മരിച്ചു
author img

By

Published : Sep 24, 2021, 1:04 PM IST

Updated : Sep 24, 2021, 1:52 PM IST

കോഴിക്കോട്: പെരുമണ്ണയിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. തൊഴിലാളി മരിച്ചു. പാലായി ചാലിൽ ബൈജു ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചു. വീടിനോട് ചേര്‍ന്ന മതില്‍ അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് പുനര്‍ നിര്‍മിക്കുകയായിരുന്നു. ഇതിന്‍റെ ജോലിക്കായി എത്തിയ തൊഴിലാളികളാണ് അകപടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം.

നിര്‍മാണത്തിനിടെ മതില്‍ ഇടിഞ്ഞ് തൊഴിലാളി മരിച്ചു

ആറ് മീറ്റര്‍ ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞു വീണത്. നാല് തൊഴിലാളികളാണ് ജോലിക്കായി പ്രദേശത്ത് എത്തിയത്. കോണ്‍ക്രീറ്റ് തൂണ്‍ സ്ഥാപിക്കുന്നതിനായി സ്ഥാപിച്ച കുഴിയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു ബൈജു എന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് പേര്‍ ഓടി രക്ഷപെട്ടു. ഇതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും സ്ഥലത്തെത്തിയിരുന്നു.

കൂടുതല്‍ വായനക്ക്: കോട്ടയത്ത് എല്‍ഡിഎഫിനെ ബിജെപി പിന്തുണയ്‌ക്കും; യുഡിഎഫിന് ഭരണം നഷ്‌ടമായേക്കും

Last Updated : Sep 24, 2021, 1:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.