കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഓണം വിപണി സജീവമാവാനിരിക്കെയാണ് വില വർധന. 15 രൂപയായിരുന്ന വെള്ളരി വില മൂന്ന് ദിവസം കൊണ്ട് 40 രൂപയിൽ എത്തിയിരിക്കുകയാണ്. പല ജില്ലകളിലും കാരറ്റ്, ബീൻസ്, ചെറുനാരങ്ങ വില നൂറ് കടന്നു.
പച്ചമുളകിന്‍റെ വിലയും കുതിക്കുകയാണ്. 40 രൂപയില്‍ നിന്ന് 80 രൂപയിലേക്കാണ് വർധന. 110ൽ നിന്നും 10 രൂപയിലേക്ക് താഴ്ന്ന തക്കാളി വിലയും വർധിച്ച് വരികയാണ്. ഓണം വിപണി സജീവമാകുന്നതോടെ പച്ചക്കറി തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥയാകും.
മാത്രമല്ല വെള്ളരി അടക്കം പല പച്ചക്കറികളും ആവശ്യത്തിന് കിട്ടാനില്ലെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. ഓണം വിപണി മുന്നിൽ കണ്ട് ഇടനിലക്കാർ പൂഴ്ത്തിവെപ്പ് ആരംഭിച്ചതായാണ് കച്ചവടക്കാരും സംശയിക്കുന്നത്. ഇത്തരത്തില്‍ കണക്കിന് വില വർധിച്ചാൽ ഇത്തവണത്തെ ഓണസദ്യക്കും ചെലവേറും.
also read: തക്കാളിക്ക് തീവില, പച്ചക്കറികൾക്ക് ഇരട്ടിയിലേറെ വിലവർധന: ഇടപെടാതെ സർക്കാർ