ETV Bharat / state

യാത്രക്കാർക്ക് സഹായവുമായി എല്ലാ ട്രെയിനുകളിലും ട്രെയിൻ ക്യാപ്റ്റന്മാര്‍ - പാലക്കാട് ഡിവിഷന്‍

പാലക്കാട് ഡിവിഷനില്‍ ചെന്നൈ-മംഗലാപുരം മെയിലിൽ മാത്രം ലഭിക്കുന്ന ട്രെയിൻ ക്യാപ്റ്റന്‍റെ സേവനം എല്ലാ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കും

rail  train  passengers  palakkad division  ട്രെയിൻ ക്യാപ്റ്റന്‍  ടിടിആര്‍  ചെന്നൈ-മംഗലാപുരം മെയില്‍  കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ  സി.ഇ.ചാക്കുണ്ണി  പാലക്കാട് ഡിവിഷന്‍  train captain
യാത്രക്കാർക്ക് സഹായവുമായി ട്രെയിൻ ക്യാപ്റ്റന്മാര്‍ ഇനി എല്ലാ ട്രെയിനുകളിലും
author img

By

Published : Feb 18, 2020, 4:44 PM IST

കോഴിക്കോട്: ട്രെയിൻ യാത്രക്കിടെയുണ്ടാവുന്ന പ്രയാസങ്ങൾ പരിഹരിക്കാന്‍ പാലക്കാട് ഡിവിഷനിലെ എല്ലാ ട്രെയിനുകളിലും ഇനി ട്രെയിൻ ക്യാപ്റ്റന്മാർ ഹാജരുണ്ടാകും. യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങൾ അപ്പോൾ തന്നെ അധികൃതരെ അറിയിക്കാനും സുഖമായി യാത്ര ചെയ്യുന്നതിനും വേണ്ടിയാണ് ട്രെയിൻ ക്യാപ്റ്റന്മാരെ നിയമിക്കുന്നത്. യാത്രക്കാരെയും ടിടിആറുമാരെയും നിരീക്ഷിക്കുന്ന ട്രെയിൻ ക്യാപ്റ്റൻ യാത്രക്കാർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമ്പോഴും സേവനത്തിനുണ്ടാകും.

യാത്രക്കാർ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ടിടിആറിനെ കബളിപ്പിച്ച് യാത്ര തുടരുന്നവരെ പിടികൂടാനും ട്രെയിൻ ക്യാപ്റ്റൻ ശ്രദ്ധിക്കും. ഇതിന് പുറമെ റിസർവ് ചെയ്‌ത ബോർഡിങ് പോയന്‍റിന് ശേഷമുള്ള സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കാൻ കഴിയുന്നതെങ്കിൽ ആ വിവരം ക്യാപ്റ്റനെ വിളിച്ച് അറിയിക്കാനും സാധിക്കും. രാജ്യത്തെ എല്ലാ ഡിവിഷനുകളിലും ട്രെയിൻ ക്യാപ്റ്റന്‍റെ സേവനമുണ്ടെങ്കിലും നിലവില്‍ പാലക്കാട് ഡിവിഷനിൽ 12602/12601 നമ്പർ ചെന്നൈ-മംഗലാപുരം മെയിലിൽ മാത്രമാണ് ട്രെയിൻ ക്യാപ്റ്റന്‍റെ സേവനം ലഭിക്കുന്നത്. ഈ സംവിധാനമാണ് പാലക്കാട് ഡിവിഷന് കീഴിലെ എല്ലാ ട്രെയിനുകളിലേക്കും വ്യാപിപിക്കാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇതിനുള്ള നടപടി പൂർത്തിയാക്കുമെന്ന് ദക്ഷിണ റെയിൽ ജനറൽ മാനേജർ ജോൺ തോമസ് ഉറപ്പ് നൽകിയതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ വർക്കിങ് ചെയർമാൻ സി.ഇ.ചാക്കുണ്ണി അറിയിച്ചു.

യാത്രക്കാർക്ക് സഹായവുമായി ട്രെയിൻ ക്യാപ്റ്റന്മാര്‍ ഇനി എല്ലാ ട്രെയിനുകളിലും

ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് തന്നെ യാത്രക്കാരുടെ മൊബൈലിലേക്ക് ട്രെയിൻ ക്യാപ്റ്റന്‍റെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കും. യാത്ര അവസാനിക്കുന്നത് വരെ യാത്രക്കാർക്ക് ക്യാപ്റ്റന്‍റെ സേവനം ലഭ്യമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.