കോഴിക്കോട്: കടകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് മിഠായിതെരുവിൽ കച്ചവടക്കാരുടെ പ്രതിഷേധം. കടകൾ തുറന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനായി പൊലീസ് നീക്കം തുടങ്ങിയതോടെയാണ് പ്രതിഷേധം ഉയർന്നത്. വഴിയോര കച്ചവടക്കാർ കടകൾ തുറക്കരുതെന്ന് പൊലീസ് വ്യാപാരികൾക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. ഇതിനെ മറികടന്നാണ് കടകൾ തുറന്നത്.
പൊലീസ് നിർദേശത്തെ എതിർത്ത് കച്ചവടം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ് വ്യക്തമാക്കി. ലോക്ക്ഡൗൺ നിയന്ത്രണം പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം മിഠായി തെരുവിൽ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പൊലീസ് നടപടി.
READ MORE: കോഴിക്കോട് മിഠായിത്തെരുവിൽ പൊലീസ് നിയന്ത്രണം കർശനമാക്കി