കോഴിക്കോട് : താമരശ്ശേരി അണ്ടോണയിൽ ബസിനടിയിൽ അകപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു (Student died in Accident). താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്‍റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്. താമരശ്ശേരി മാനിപുരം റോഡിൽ അണ്ടോണ പൊയിലങ്ങാടിയിൽ ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളായ ഫാത്തിമ മിൻസിയയും പൂനൂർ സ്വദേശിനിയായ ഫിദ ഫർസാനയും സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിച്ചതിനെ തുടർന്ന് ഇരുവരും റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനുമുന്നിലേക്കാണ് സ്‌കൂട്ടർ മറിഞ്ഞ് ഇരുവരും വീണത്. നിയന്ത്രണംവിട്ട ബസ് സ്‌കൂട്ടറുമായി അൽപ്പദൂരം മുന്നോട്ടുനീങ്ങിയാണ് നിന്നത് (Thamarassery Accident Death).
ALSO Read: ബാറ്റിങ്ങിനിടെ പിച്ചില്‍ കുഴഞ്ഞുവീണ് 34കാരൻ, ഒടുവില്‍ മരണം
അതേസമയം അപകടത്തിന് കാരണമായ കാർ നിർത്താതെ പോയി. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ആദ്യം ഓമശ്ശേരിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഫാത്തിമ മിൻസിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.ഇന്ന് പുലർച്ചെയാണ് ഫാത്തിമ മിൻസിയയുടെ മരണം സംഭവിച്ചത്.