ETV Bharat / state

ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍; മൂന്ന് ദിവസം താമസിക്കും

governor reach today at Calicut University campus: ഗവർണര്‍ ഡിസംബർ 18 വരെ സർവകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ താമസം സർവകലാശാല ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു

author img

By ETV Bharat Kerala Team

Published : Dec 16, 2023, 12:10 PM IST

Governer arrive  sfi challenge  governor today at Calicut university campus  three days stays at campus  campus vvip guest house  university programme and one marriage  big security arrangements  എസ്എഫ്ഐയുടെ വെല്ലുവിളി  ഗവർണ്ണർ ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ  വന്‍പോലീസ് സന്നാഹമാണ് ക്യാമ്പസിന് അകത്തും പുറത്തും
takes sfi's challenge; governor today at Calicut university

കോഴിക്കോട് : എസ്എഫ്ഐയുടെ വെല്ലുവിളിക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തും. സംസ്ഥാനത്തെ ഒരു കാമ്പസിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്താണ് ഗവർണർ മൂന്ന് ദിവസം സർവകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കാൻ തീരുമാനിച്ചത് (takes sfi's challenge governor today at Calicut university)

വൈകിട്ട് ആറരക്ക് കരിപ്പൂരിൽ വിമാനമിറങ്ങുന്ന ഗവർണർ ഡിസംബർ 18 വരെ സർവ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക (three days stays at campus) നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. കോഴിക്കോട്ടെ വിവാഹചടങ്ങിലും സര്‍വകലാശാലയിലെ പരിപാടിയിലും പങ്കെടുക്കാനെത്തുന്ന ഗവര്‍ണര്‍ എസ്എഫ്ഐയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ താമസം സർവകലാശാല ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. കാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ ആണ് ഗവർണർ താമസിക്കുക. സര്‍വകലാശാലയിലെത്തുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. (big security arrangements)

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് കാമ്പസിന് അകത്തും പുറത്തും ഒരുക്കിയിരിക്കുന്നത്. ഇസഡ് പ്ലസ് സുരക്ഷയിൽ സഞ്ചരിക്കുന്ന ഗവർണർക്ക് വൻ സുരക്ഷ ഒരുക്കാനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.

Also Read : സാധാരണ പൗരന് പോലും നിരക്കാത്ത പെരുമാറ്റം, ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുന്നു : എംവി ഗോവിന്ദൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.