ETV Bharat / state

ആറന്മുള കണ്ണാടിയുടെ പ്രദർശനവുമായി സുരഭി കരകൗശല മേള - Surabhi Craft Fair with Aranmula Mirror Exhibition

തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിച്ചത്

Surabhi Craft Fair with Aranmula Mirror Exhibition  ആറന്മുള കണ്ണാടിയുടെ പ്രദർശനവുമായി സുരഭി കരകൗശല മേള
ആറന്മുള കണ്ണാടിയുടെ പ്രദർശനവുമായി സുരഭി കരകൗശല മേള
author img

By

Published : Jan 11, 2020, 11:17 PM IST

Updated : Jan 11, 2020, 11:44 PM IST

കോഴിക്കോട്: പഴമയും പൈതൃകവും ഇഴചേരുന്ന ആറന്മുള കണ്ണാടിയുടെ പ്രദർശനവുമായി സുരഭി കരകൗശല മേള. ശംഖിന്‍റെയും മയിലിന്‍റെയും താമരയുടെയും ആനയുടെയും രൂപത്തിലുള്ള വ്യത്യസ്‌തതയാർന്ന ആറൻമുളകണ്ണാടി മേളയിൽ ലഭ്യമാണ്. 2000 മുതൽ 39,000 രൂപ വരെ വിലയുള്ള ആറന്മുള കണ്ണാടികൾ വിൽപ്പനയിലുണ്ട്. പ്രൗഡി ചോരാത്ത വാൽക്കണ്ണാടി രൂപത്തിലുള്ളവയ്‌ക്കാണ് ആവശ്യക്കാർ കൂടുതൽ. പത്തനംതിട്ട ജില്ലയിലെ ആറന്മുള കണ്ണാടി നിർമിക്കുന്ന തൊഴിലാളികളുടെ വീടും പണി ശാലയും പ്രളയത്തിൽ നശിച്ചതിനുശേഷം ഇവരെ ജീവിതത്തിലേക്ക് കരകയറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിലക്കുറവില്‍ ആറന്മുള കണ്ണാടികള്‍ വില്‍ക്കുന്നത്. തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിച്ചത്.

ആറന്മുള കണ്ണാടിയുടെ പ്രദർശനവുമായി സുരഭി കരകൗശല മേള

കേരളത്തിനകത്തും പുറത്തുമായുള്ള കലാകാരന്മാരുടെ കരവിരുതുകൾ മേളയില്‍ ഉണ്ട്. ഈട്ടിയിൽ തീർത്ത വ്യത്യസ്‌ത രൂപത്തിലുള്ള നെട്ടൂരിന്‍റെ ചെല്ല പെട്ടികളും തടിയിൽ നിർമിച്ച ഹൗസ് ബോട്ടുകളും ഈട്ടിയിലും തേക്കിലും വൈറ്റ് സിത്താറിലും നിർമ്മിച്ച വിവിധയിനം മൃഗങ്ങളുടെ ശേഖരവും ഉണ്ട്. മാർബിൾ പൗഡറിൽ നിർമ്മിച്ച ധ്യാന ബുദ്ധനും ശിവനും വൈറ്റ് മെറ്റലിൽ തീർത്ത കൃഷ്ണനും കുതിരയും ഗണപതിയും എല്ലാം ആകർഷകമാണ്. മുളയിൽ തീർത്ത വിവിധയിനം പെയിന്‍റിങ്ങുകളും പ്രദര്‍ശനത്തില്‍ ഉണ്ട്. കരകൗശല മേള ഇരുപതിന് സമാപിക്കും.

Intro:പഴമയും പൈതൃകവും ഇഴചേരുന്ന ആറന്മുള കണ്ണാടിയുടെ പ്രദർശനവുമായി സുരഭി കരകൗശല മേള. 10 മുതൽ 30 ശതമാനം ഡിസ്കൗണ്ടിലാണ് കരകൗശല മേളയിലെ ഉൽപ്പന്നങ്ങൾ വിൽപ്പന ചെയ്യുന്നത്.

Body:ശംഖിൻ്റെയും മയിലിൻ്റെയും താമരയുടെയും ആനയുടെയും രൂപത്തിലുള്ള വ്യത്യസ്തതയാർന്ന ആറൻമുളകണ്ണാടി മേളയിൽ ലഭ്യമാണ്. 2000 മുതൽ 39,000 രൂപ വരെ വിലയുള്ള ആറന്മുള കണ്ണാടികൾ വിൽപ്പനയിലുണ്ട്. പ്രൗഡി ചോരാത്ത വാൽക്കണ്ണാടി രൂപത്തിലുള്ളവയിക്കാണ് ആവശ്യക്കാർ കൂടുതൽ. 20 ശതമാനമാണ് കണ്ണാടികൾക്ക് ഡിസ്കൗണ്ട്. പത്തനംതിട്ട ജില്ലയിലെ ആറന്മുള കണ്ണാടി നിർമിക്കുന്ന തൊഴിലാളികളുടെ വീടും പണി ശാലയും പ്രളയത്തിൽ നശിച്ചതിനുശേഷം ഇവരെ ജീവിതത്തിലേക്ക് കരകയറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിലകുറവിൽ ആറൻമുളകണ്ണാടികൾ വിൽക്കുന്നത്. തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിച്ചത്.

byte

സുധീർ (സെയിൽസ്മാൻ)

കേരളത്തിനകത്തും പുറത്തുമായുള്ള കലാകാരന്മാരുടെ കരവിരുതുകൾ വിൽപ്പനയിൽ ഉണ്ട്. ഈട്ടിയിൽ തീർത്ത വിത്യസ്ത രൂപത്തിലുള്ള നെട്ടൂരിൻ്റെ ചെല്ല പെട്ടികളും തടിയിൽ നിർമ്മിച്ച ഹൗസ് ബോട്ടുകളും ഈട്ടിയിലും തേക്കിലും വൈറ്റ് സിത്താറിലും നിർമ്മിച്ച വിവിധയിനം മൃഗങ്ങളുടെ വലിയൊരു ശേഖരം ഉണ്ട്. മാർബിൾ പൗഡറിൽ നിർമ്മിച്ച ധ്യാന ബുദ്ധനും ശിവനും വൈറ്റ് മെറ്റലിൽ തീർത്ത കൃഷ്ണനും കുതിരയും ഗണപതിയും എല്ലാം ആകർഷകമാണ്. തുകലിൽ നിർമ്മിച്ച കുതിരയും ഒട്ടകവും ദിനോസറും എല്ലാ ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും. വാഴനാരിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ 30 രൂപ മുതൽ ലഭിക്കും. വലംപിരി ശംഖു കൾക്ക് 400 മുതൽ 1200 രൂപ വരെയാണ് വില . മുളയിൽ തീർത്ത വിവിധയിനം പെയിൻറിങ് കളും ഉണ്ട്. വൈക്കോലിൽ തീർത്ത പെയിൻറിംഗ് 25 മുതൽ 180 രൂപ വരെ വിലയിൽ ലഭിക്കും. കോഴിക്കോട് കല്ലായി റോഡിലുള്ള ആരാധന ബിൽഡിങ്ങിലെ സുരഭി ഷോറൂമിലെ കരകൗശല മേള 20-ന് സമാപിക്കും.

Conclusion:.
Last Updated : Jan 11, 2020, 11:44 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.