ETV Bharat / state

കോപ്പിയടി ആരോപിച്ച് അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി - ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടി

ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നാരോപിച്ച് ഇന്നലെ ഉച്ചയോടെയാണ് അധ്യാപകൻ കുട്ടിയെ മർദിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകൻ വിദ്യാഥിയെ മർദിച്ചതായി പരാതി
author img

By

Published : Aug 27, 2019, 12:21 PM IST

Updated : Aug 27, 2019, 1:15 PM IST

കോഴിക്കോട്: ക്ലാസ് പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയുമായി രക്ഷിതാക്കള്‍. താമരശേരി പൂനൂർ മർക്കസ് ഗാർഡൽ റെസിഡൻഷ്യൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ജുമാന്‍ അബ്ദുലിനാണ് അധ്യാപകന്‍റെ മര്‍ദനമേറ്റത്.

ക്ലാസ് പരീക്ഷക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് ഇന്നലെ ഉച്ചയോടെയാണ് അധ്യാപകനായ ഷാജിൽ കുട്ടിയെ മര്‍ദിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. വടിക്കൊണ്ട് അടിച്ചതിനെ തുടർന്ന് കുട്ടിയുടെ മുതുകിനും കാലിനും പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് രക്ഷിതാക്കൾ എത്തി കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ താമരശേരി പൊലീസിനും ചൈൽഡ് ലൈൻ അധികൃതർക്കും രക്ഷിതാക്കള്‍ പരാതി നല്‍കി.

Intro:ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി

Body:താമരശേരി പൂനൂർ മർക്കസ് ഗാർഡൽ റെസിഡൻഷ്യൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും പാലക്കാട് കുമരനെല്ലൂർ ഇളയം പറമ്പിൽ വീട്ടിൽ ജാഫറിന്റെ മകനുമായ ജുമാൻ അഹ്മദ് ഇ.പി ക്കാണ് അധ്യാപകന്റെ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ഇന്നലെ ഉച്ചയോടെയാണ് ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകനായ ഷാജിൽ ജുമാൻ അഹ്മദിനെ മർദിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. വടിക്കൊണ്ട് അടിച്ചതിനെ തുടർന്ന് കുട്ടിയുടെ മുതുകിനും കാലിനും പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് രക്ഷിതാക്കൾ എത്തി കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ താമരശേരി പോലീസിനും ചൈൽഡ് ലൈൻ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

Conclusion:ഇ ടി വി ഭാരത്, കോഴിക്കോട്
Last Updated : Aug 27, 2019, 1:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.