ETV Bharat / state

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മത്സരം പൊടിപാറുന്നു, കണ്ണൂരിനൊപ്പമെത്തി ആതിഥേയര്‍

കലോത്സവം രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ 286 പോയിന്‍റുകള്‍ നേടി കണ്ണൂരും കോഴിക്കോടും ഒന്നാം സ്ഥാനത്ത്. 277 പോയിന്‍റുകളുമായി തൃശൂര്‍ ആണ് രണ്ടാം സ്ഥാനത്തുള്ളത്. 275 പോയിന്‍റുകളുമായി പാലക്കാടാണ് തൊട്ടു പിന്നില്‍

State school Kalolsavam point status  State school Kalolsavam 2022  State school Kalolsavam  61st State school Kalolsavam  സംസ്ഥാന സ്‌കൂള്‍ കലോത്സവം  കണ്ണൂര്‍ മുന്നില്‍  സംസ്ഥാന സ്‌കൂള്‍ കലോത്സവം പോയിന്‍റ് നില  കണ്ണൂര്‍ ജില്ല  കലോത്സവം ആദ്യം ദിനം  കോഴിക്കോട്  തൃശൂര്‍  കൊല്ലം  പാലക്കാട്  ഒപ്പന  ദഫ്‌മുട്ട്  ഭരതനാട്യം  ലളിതഗാനം
സംസ്ഥാന സ്‌കൂള്‍ കലോത്സവം
author img

By

Published : Jan 4, 2023, 6:47 AM IST

Updated : Jan 4, 2023, 2:27 PM IST

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ 286 പോയിന്‍റുകള്‍ വീതം നേടി കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം. തൃശൂര്‍ 277 പോയിന്‍റുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. 275 പോയിന്‍റുമായി പാലക്കാടാണ് തൊട്ടു പിന്നില്‍.

265 പോയിന്‍റുള്ള മലപ്പുറം നാലാം സ്ഥാനത്താണ്. 72 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 28 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 34, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങൾ.

രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങൾ വേദി കയറും. ഒപ്പന, ദഫ്‌മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂൾ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ മത്സരങ്ങൾ ആരംഭിക്കും. ആദ്യ ദിവസത്തെ പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതോടെ വളരെ വൈകിയാണ് വേദികൾ ഉറങ്ങിയത്. 24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് ഇക്കൊല്ലത്തെ കലോത്സവത്തില്‍ മത്സരിക്കുന്നത്. ഇന്നലെ വിക്രം മൈതാനത്ത് നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ജീവന്‍ ബാബു ഐഎഎസ് പതാക ഉയര്‍ത്തി. കൊവിഡിന് ശേഷമുള്ള കലോത്സവമായതിനാല്‍ 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഏറെ പ്രധാനമാണ്.

Last Updated : Jan 4, 2023, 2:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.