കോഴിക്കോട്: മലബാറിലെ ക്ഷേത്ര ഉത്സവങ്ങൾക്ക് തുടക്കമായി. ഇത്തവണ ആചാര അനുഷ്ഠാനങ്ങൾ മാത്രമാണ് ക്ഷേത്രങ്ങളിൽ ഉത്സവം നടത്തുന്നത്. ഇതോടനുബന്ധിച്ച് മലബാറിലെ പുരാതന ക്ഷേത്രമായ കോട്ടോൽ പരദേവതാ ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും തുടക്കമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ഉത്സവം.
ക്ഷേത്രത്തിൽ തിറ, കരിമരുന്ന് പ്രയോഗങ്ങൾ അന്നദാനം എന്നിവ നടത്തില്ല. മാസ്‌കും സാനിറ്റൈസറും നൽകിയാണ് ആളുകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. മലബാർ ദേവസ്വം ബോർഡിന്‍റെ കീഴിലാണ് കോട്ടോൽ പരദേവതാ ക്ഷേത്രം. സാമൂതിരി രാജാവിന്‍റെ കാലം മുതലുള്ള ക്ഷേത്രത്തിൽ ഇത്തവണത്തെ ഉത്സവം ആഘോഷിക്കുന്നത് പൂർണമായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ്.