ETV Bharat / state

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന് ജന്മനാട് വിട ചൊല്ലി - km basheer

കോഴിക്കോട് ചെറുവണ്ണൂരില്‍ കുടുംബ വീടിനടുത്ത് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം.

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന് വിട
author img

By

Published : Aug 4, 2019, 10:41 AM IST

Updated : Aug 4, 2019, 11:48 AM IST

മലപ്പുറം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മരിച്ച തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ കെഎം ബഷീറിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. കോഴിക്കോട് ചെറുവണ്ണൂരില്‍ കുടുംബ വീടിനടുത്ത് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. രാത്രി പത്തരയോടെ മലപ്പുറം വാണിയന്നൂരിലെ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും മാധ്യമ പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകളാണ് എത്തിയത്. തുടർന്ന് പിതാവിന്‍റെ ജന്മസ്ഥലമായ വടകരയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച്ച പുലർച്ചെ വടകരയിലെത്തിച്ച മൃതദേഹം ചെറുവന്നൂർ മലയിൽ മഖാം ഖബർസ്ഥാനിൽ ഖബറടക്കി. മന്ത്രി കെ.ടി. ജലീൽ, വി. അബ്ദുറഹിമാൻ എം.എൽ.എ, സി. മമ്മുട്ടി എം.എൽ.എ, രണ്ടത്താണി അബ്ദുറഹിമാൻ, കുറുക്കോളി മൊയ്തീൻ, കേരള മുസ്ലിം ജമാ അത്ത് നേതാക്കളായ വണ്ടൂർ അബ്ദുറഹ് മാൻ ഫൈസി, അലി അബ്ദുള്ള, മുസ്ഥഫ മാസ്റ്റർ, മജീദ് കക്കാട്, സ്വാദിഖ് സഖാഫി, ജലാലുദ്ധീൻ തങ്ങൾ വൈലത്തൂർ തുടങ്ങിയവർ വാണിയന്നൂരിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന് ജന്മനാട് വിട ചൊല്ലി

Intro:മലപ്പുറം തിരുവനന്തപുരത്ത് വെച്ച് വാഹനാപകടത്തിൽ മരിച്ച തിരൂർ വാണിയന്നൂർ സ്വദേശിയും സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയുമായ കെ.എം. ബഷീറിന് കണ്ണീരോടെ ജന്മനാട് വിട നൽകി. Body:നാലുമാസം മുമ്പ് ഗൃഹപ്രവേശം നടന്ന വീട്ടിലേക്ക് മയ്യിത്ത് എത്തിയപ്പോൾ പലർക്കും തേങ്ങലടക്കാനായില്ലConclusion:രാത്രി പത്തരയോടെ വാണിയന്നൂരിലെ വീട്ടിലെത്തിച്ച മയ്യിത്ത് കാണാൻ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും മാധ്യമ പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. നാലുമാസം മുമ്പ് ഗൃഹപ്രവേശം നടന്ന വീട്ടിലേക്ക് മയ്യിത്ത് എത്തിയപ്പോൾ പലർക്കും തേങ്ങലടക്കാനായില്ല. ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ച ശേഷം വാണിയന്നൂർ ശാദുലി ഹാളിൽ മയ്യിത്ത് നമസ്കാരം നടന്നു. ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ് നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് മയ്യിത്ത് പിതാവിന്റെ ജന്മസ്ഥലമായ വടകരയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച്ച പുലർച്ചെ വടകരയിലെത്തുന്ന മയ്യിത്ത് ചെറവന്നൂർ മലയിൽ മഖാം ഖബർസ്ഥാനിൽ ഖബറടക്കും. മന്ത്രി കെ.ടി. ജലീൽ, വി. അബ്ദുറഹിമാൻ എം.എൽ.എ, സി. മമ്മുട്ടി എം.എൽ.എ, രണ്ടത്താണി അബ്ദുറഹിമാൻ, കുറുക്കോളി മൊയ്തീൻ, കേരള മുസ്ലിം ജമാ അത്ത് നേതാക്കളായ വണ്ടൂർ അബ്ദുറഹ് മാൻ ഫൈസി, അലി അബ്ദുള്ള, മുസ്ഥഫ മാസ്റ്റർ, മജീദ് കക്കാട്, സ്വാദിഖ് സഖാഫി, ജലാലുദ്ധീൻ തങ്ങൾ വൈലത്തൂർ തുടങ്ങിയവർ വാണിയന്നൂരിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
Last Updated : Aug 4, 2019, 11:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.